1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011

ലണ്ടന്‍: കുടുംബജീവിതം നയിക്കാനുള്ള അവകാശത്തിന്റെ പേരും പറഞ്ഞ് 200 ഓളം വിദേശ കുറ്റവാളികള്‍ ബ്രിട്ടനില്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. ഈ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ ബ്രിട്ടനില്‍ താമസമാക്കുന്നതിന് അനുമതിക്കാവശ്യപ്പെടുന്നതെന്നും ഹോം ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അവകാശത്തിന്റെ മറവില്‍ കൊലപാതകികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കുടുംബജീവിതം നയിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 8 ലെ മനുഷ്യാവകാശങ്ങളിലാണ് കുടുംബജീവിതം നയിക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നത്. ഈ അവകാശത്തിന്റെ തണലിലാണ് പല കുറ്റവാളികളും ഇവിടെ തങ്ങുന്നത്. അതിനാല്‍ ഈ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം എം.പിമാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് ക്രിമിനലുകളെയും തീവ്രവാദികളെന്ന് സംശയിക്കുന്നവരെയും സംരക്ഷിക്കുകവഴി ബ്രിട്ടനിലെ നീതി പരിഹാസത്തിനിരയാകുകയാണെന്ന് ടോറി എം.പി ഡോമനിക്ക് റാബ് പറയുന്നു.

മനുഷ്യാവകാശങ്ങളുടെ പേരില്‍ ബ്രിട്ടനില്‍ നിന്ന് നാടുകടത്തപ്പെടുന്നതില്‍ നിന്നൊഴിവാകുന്ന കുടിയേറ്റക്കാരുടെ എണ്ണം 17% ഉയര്‍ന്നിട്ടുണ്ടെന്ന് ഹോം ഓഫീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2010 സെപ്റ്റംബറിനും ജനുവരിക്കും ഇടയിലുള്ള കണക്കാണിത്. നിയമത്തില്‍ പെട്ടെന്ന് തന്നെ ഭേദഗതി വരുത്തണമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് റാബ് പറഞ്ഞു. 12മാസമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷയനുഭവിച്ചവരെ നാടുകടത്തണമെന്നാണ് നിയമം. എന്നാല്‍ നാടുകടത്തുന്നത് അവരുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുമെങ്കില്‍ അവര്‍ക്ക് ഇവിടെ തന്നെ താമസിക്കാന്‍ അനുമതി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഈ നിയമത്തില്‍ അഴിച്ചുപണി നടത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കാനൊരുങ്ങുകയാണ് കൂട്ടുകക്ഷിമന്ത്രിസഭ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.