ലണ്ടന്‍: ബ്രിട്ടനിലെ ഹൗസിംങ് മാര്‍ക്കറ്റ് മറ്റൊരു ഇടിവിന്റെ വക്കിലാണെന്ന് കൗണ്‍സില്‍ ഓഫ് മോട്ടോഴ്‌സ് ലെന്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ ലെവലിലാണ് ഹൗസിങ് വായ്പയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോം ലോണ്‍ മാര്‍ക്കറ്റിന്റെ 94% പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ ഓഫ് മോര്‍ട്ടേജ് ലെന്റേഴ്‌സ് ജനുവരിയില്‍് വെറും 28,500 അഡ്വാന്‍സുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഡിസംബറിലേതിനെ അപേക്ഷിച്ച് 26%ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ലോണിന്റെ വിലയും 26%മായി കുറഞ്ഞിട്ടുണ്ട്. ഹൗസിങ് മാര്‍ക്കറ്റിലെ വന്‍ ഇടിവാണ് ഇത് കാണിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലെ കണക്കുകള്‍ 2009 ജനുവരിയിലേതിനെക്കാള്‍ 12% കുറവാണെന്നും അവര്‍ വ്യക്തമാക്കി. വായ്പനല്‍കുന്നതിലുണ്ടായ കുറവ് ഹൗസ് പ്രൈസ് കുറയാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചുണ്ടുന്നതെന്ന് ഹൗസിംങ് മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരിയില്‍ ബ്രിട്ടനിലെ ശരാശരികളുടെ വീടുകളുടെ വില .9% കുറഞ്ഞിട്ടുണ്ടെന്ന് ഹാലിഫാക്‌സ് ബാങ്ക് സൂചിപ്പിച്ചിരുന്നു. ഈ ട്രെന്റ് കുറച്ചുകൂടി വേഗത്തിലാകാന്‍ സാധ്യതയുണ്ടെന്ന് ഐ.എച്ച്.എസ് ഗോബല്‍ ഇന്‍സൈറ്റിലെ സാമ്പത്തിക വിദ്ഗ്ധന്‍ ഹൊവാര്‍ഡ് ആര്‍ച്ചര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2011ന്റെ തുടക്കത്തിലെ ഹൗസിങ് മാര്‍ക്കറ്റിന്റെ പോക്ക് പിറകോട്ടേക്കാണെന്ന സി.എം.എല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് വരും മാസങ്ങളിലും ഇത് തുടരാനുള്ള സാധ്യതയാണ്. 2011ല്‍ ഹൗസിംങ് വിലയില്‍ 5%ത്തിന്റെ കുറവുണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവയ്ക്ക് പുറമേ ഹൗസിങ് മാര്‍ക്കറ്റിന് പ്രതീക്ഷനല്‍കുന്ന ചില സൂചനകളും ഈ റിപ്പോര്‍ട്ടിലുണ്ട്. ആദ്യമായി ലോണ്‍ വാങ്ങുന്നവര്‍ ആവശ്യപ്പെടുന്ന തുകയില്‍ 77% മുതല്‍ 80%വരെ വര്‍ധനവുണ്ടായെന്നും സി.എം.എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല