നിഷ ഉതുപ്പ് കുടിലില്‍
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) സംഘടിപ്പിക്കുന്ന ലിമ ചില്‍ഡ്രന്‍സ് ആന്‍ഡ് യൂത്ത് ഫെസ്റ്റ് ആരവം 2011ഏപ്രില്‍ 30ാം തീയ്യതി ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് സെന്റ് ജോണ്‍ ബോസ്കോ ഓഡിറ്റോറിയത്തില്‍ തിരി തെളിയും. നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകളുടേയും യുവതീയുവാക്കളുടേയും സര്‍ഗാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കാനുമായി വാര്‍ഷികാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു വരുന്ന ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റിലൂടെ ഭാവിതലമുറയുടെ വ്യക്തിത്വ വികസനവും സാസ്കാരിക പ്രബുദ്ധതയുമാണ് ലിമ ലക്ഷ്യമിടുന്നത്.
സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, യൂത്ത് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി പെയ്ന്റിങ്ങ്, ലളിതഗാനം, പ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, മോണോ ആക്ട്, ഒപ്പന തുടങ്ങി 15ഇനങ്ങളിലായാണ് പ്രതിഭകള്‍ മാറ്റുരയ്ക്കുക. സെയന്റ് ജോണ്‍ ബോസ്കോ ആര്‍ട്സ് കോളേജിലെ രണ്ട് വേദികളായ ടാഗോര്‍ ഓഡിറ്റോറിയത്തിലും, പൂന്താനം ഓഡിറ്റോറിയത്തിലുമായി, ഒരേസമയം നടക്കത്തക്ക രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതാതിനങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ ജൂറി വിധി നിര്‍ണ്ണയം നടത്തും. മത്സരവിജയികളില്‍ നിന്ന് ലിമ കലാപ്രതിഭയും കലാതിലകത്തെയും തിരഞ്ഞെടുക്കും.
കലാമത്സരങ്ങള്‍ക്കൊപ്പം പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍മാര്‍ അണിയിച്ചൊരുക്കുന്ന നൃത്ത ശില്‍പ്പവും, വൈവിധ്യമാര്‍ന്ന മറ്റ് കലാപരിപാടികളും ലിമയുടെ കലാരവത്തിന് മാറ്റു കൂട്ടും. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഫുഡ്സ്റ്റാളുകള്‍ തുടങ്ങിയവയും ലിമ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ആയി ഉടന്‍ ബന്ധപ്പെടുക. സെബാസ്റ്റ്യന്‍ ജോസഫ് 07809566985
ജോയ് ആഗസ്തി 07809725214
നിധിന് വര്‍ഗീസ് 07891894016
മെലിസ ഇമാന്വല്‍07737131024
വേദി: സെന്റ് ജോണ്‍ ബോസ്കോ ആര്‍ട്ട്സ് കോളേജ്, സ്റ്റോണ്ടെയ്ല് ക്രസന്റ് L119DQ
രജിസ്ട്രേഷനുള്ള് അവസാന തീയ്യതി:15/04/11
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല