ലണ്ടന്‍: മാറിട വലിപ്പം കൂട്ടുന്നതിനായി 2,300പൗണ്ട് ഫണ്ടനുവദിക്കാന്‍ വിസമ്മതിച്ച ലോക്കല്‍ ഹെല്‍ത്ത് ട്രസ്റ്റിനെതിരെ സ്ത്രീ കോടതിയെ സമീപിച്ചു. മനുഷ്യാവകാശ ലംഘനവും, ലിംഗസംബന്ധമായ വേര്‍തിരിവുമാണിതെന്നാണ് ഇവരുടെ വാദം. എന്നാല്‍ സ്ത്രീയ്ക്ക് ആനുകൂല്യം അനുവദിക്കാത്ത െ്രെപമറി കെയര്‍ ട്രസ്റ്റ് തീരുമാനം കോടതി ശരിവച്ചു. ശരിയായ പേരുവെളിപ്പെടുത്താത്ത ഇവര്‍ സി.എന്ന പേരാണ് നല്‍കിയത്.
56കാരിയായ ഇവര്‍ 10 വര്‍ഷത്തിലധികമായി സ്ത്രീയായി ജീവിക്കുകയാണ്. ഇവര്‍ മുമ്പ് വെസ്റ്റ് ബേര്‍ക്ക്‌ഷെയറിലെ െ്രെപമറി കെയര്‍ ട്രസ്റ്റില്‍ നിന്നും ഹോര്‍മോണ്‍ ചികിത്സനേടിയിരുന്നു. എന്നാല്‍ മാറിടത്തിന് ഇവര്‍ പ്രതീക്ഷിച്ചിരുന്നത്ര വലുപ്പം ലഭിച്ചില്ല. ഇവരുടെ ആകാരത്തിന് അനുയോജ്യമായ വലുപ്പത്തില്‍ മാറിടം വളര്‍ന്നില്ലെന്ന് സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ചികിത്സയിലുള്ള അപാകതകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്നാണ് െ്രെപമറി കെയര്‍ ട്രസ്റ്റിന്റെ വാദം.
ഓപ്പറേഷന് ഫണ്ട് നല്‍കേണ്ടതില്ല എന്ന ആരോഗ്യ വിദഗ്ധരുടെ തീരുമാനം ലണ്ടനിലെ കോര്‍ട്ട് ഓഫ് അപ്പീല്‍ ശരിവച്ചു. ജെന്റര്‍ ഐഡന്റിറ്റി ഡിസ്‌ഫോര്‍ണിയയുള്ള ഈ സ്ത്രീക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ തീരുമാനം തന്നെ മാനസികവും ശാരീരികമായും ലിംബോയിലെത്തിച്ചിരിക്കുകയാണെന്ന് സ്ത്രീ കോടതിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല