ലണ്ടന്‍: ബ്രിട്ടനിലേക്ക് സ്‌റ്റോര്‍ മാനേജേഴ്‌സിനെ ആവശ്യമുണ്ടെന്ന് കാണിച്ച് സൂപ്പര്‍മാര്‍ക്കറ്റിംങ് ഗ്രൂപ്പായ ടെസ്‌കോ സ്ലോവാക്ക്യയില്‍ പരസ്യം നല്‍കി. 2.5 മില്ല്യണ്‍ തൊഴില്‍ രഹിതര്‍ ബ്രിട്ടനിലുള്ളപ്പോഴാണ് ടെസ്‌കോയുടെ ഈ നീക്കം. പ്രദേശിക തൊഴിലാളികളെ കൊണ്ട് ഒഴിവുകള്‍ നികത്താന്‍ കഴിയാത്തതിനാലാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ തേടുന്നതെന്ന് ടെസ്‌കോ അറിയിച്ചു.
കുറഞ്ഞ കൂലി നല്‍കി തൊഴില്‍ ചെയ്യിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്ന ആരോപണം കമ്പനി നിഷേധിച്ചു. എല്ലാ റിക്രൂട്ട്‌മെന്റിനും അത് പ്രാദേശികമായാലും അല്ലാത്തതായാലും ഒരേ കൂലിയാണ് തങ്ങള്‍ നല്‍കാറുള്ളതെന്ന് ടെസ്‌കോ അറിയിച്ചു. ജോലിയ്ക്കായെത്തുന്നവര്‍ക്ക് നിയമപരമായ പേപ്പുറുകളും, 12 മാസത്തെ ട്രെയിനിങ്ങും തങ്ങള്‍ നല്‍കുമെന്ന് ടെസ്‌കോ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
തങ്ങള്‍ എല്ലായ്‌പ്പോഴും ഒഴിവുകള്‍ നികത്താനായി പ്രാദേശിക ജോലിക്കാരെയാണ് റിക്രൂട്ട് ചെയ്യാറുള്ളത്. പരസ്യത്തിലൂടെയും മറ്റും ഒരുപാടു പ്രാദേശികരെ ജോലിക്കെടുത്താലും ഒഴിവുകള്‍ നികത്താന്‍ കഴിയാത്ത സാഹചര്യമാണ് തങ്ങള്‍ക്കുള്ളത്. അതിനാല്‍ തങ്ങള്‍ മറ്റിടങ്ങളിലെ ജോലിക്കാരെകൂടി ആവശ്യമായിവരുന്നു. യൂറോപ്പിലെ മറ്റിടങ്ങളില്‍ നിന്നും യു.കെയിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുക എന്നത് കമ്പനിയെ സംബന്ധിച്ച് ചിലവേറിയതാണ്. അതിനാലാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
2010ന്റെ അവസാന മൂന്ന് മാസത്തില്‍ യു.കെയിലെ തൊഴില്‍ രഹിതരുടെ എണ്ണം 44,000 ആയി ഉയര്‍ന്നെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ കണക്കൂകള്‍ സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല