മര്‍ഡറിന്റെ രണ്ടാം ഭാഗം മര്‍ഡര്‍ 2 വില്‍ ഇമ്രാന് ഹാശ്മിയുടെ നായികയായെത്തുന്ന ശ്രീലങ്കന്‍ സുന്ദരി ജാക്വിലീന്‍ തന്റെ മുന്‍ഗാമി മല്ലികയെ കുറിച്ച് നല്ല മതിപ്പാണ്. മര്‍ഡര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ ഗ്ലാമര്സങ്കല്പങ്ങളെ മാറ്റി മറിച്ച മല്ലിക ധൈര്യമുള്ളവളാണെന്നാണ് ജാക്വിലീന്‍ പറയുന്നത്.
ധൈര്യമുള്ള നടിമാരെ തനിക്ക് ഇഷ്ടമാണ്. മല്ലികയുടെ ധൈര്യവും ബുദ്ധിശക്തിയുമാണ് അവരെ നയിക്കുന്നതെന്നുമാണ് പിന്‍ഗാമി നല്കുന്ന സര്‍ട്ടിഫിക്കറ്റ്. നടിയുടെ വാക്കുകള്‍ ഇങ്ങനെ, മര്‍ഡര്‍ ഞാന്‍ കണ്ടു. മല്ലികയുടെ പെര്‍ഫോമന്‍സ് ഗംഭീരമാണ്. എനിക്കിഷ്ടപ്പെട്ടു. മല്ലിക വളരെ ധൈര്യശാലിയാണ്. മല്ലികയില്‍ നിന്നും കുറേ പഠിക്കാനുണ്ട്.’
മല്ലികയില്‍ നിന്നും പഠിക്കാനുള്ള കാര്യങ്ങളെന്തെല്ലാമെന്ന് നടി വ്യക്തമാക്കിയിട്ടില്ല. എന്തായാലും മര്‍ഡറിലൂടെ മല്ലികയെ തേടിയെത്തിയ അവസരം ഇപ്പോള്‍ ജാക്വിലീന്‍ ലഭിച്ചിരിക്കുകയാണ്. മല്ലികകാണിച്ചതിനെക്കാള് ധൈര്യം കാണിക്കേണ്ടിയും വരും. ഇമ്രാന് ഹാഷ്മിയും ജാക്വിലീനും ഒരുമിച്ചുള്ള ചൂടന്‍രംഗങ്ങള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ടെന്നാണ് കേള്‍ക്കുന്നത്.
ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യ ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മര്‍ഡര്‍ 2 എന്നാണ് താരം പറഞ്ഞത് . അഭിനയം പോലുള്ള ഒരു മേഖലയില്‍ നാം സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുപലകാര്യങ്ങളും നമ്മള് മാറ്റിവയ്ക്കണമെന്നാണ് നടി പറഞ്ഞത്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന തരത്തില്‍ മാത്രമേ താന്‍ അഭിനയിച്ചിട്ടുള്ളൂ എന്ന മുന്‍കൂര്‍ ജാമ്യവും താരം എടുക്കുന്നുണ്ട്. ബോളിവുഡിന്റെ ജൂനിയര്‍ മല്ലികയാകുമോ ജാക്വിലീന്‍ എന്ന് മര്‍ഡര്‍ 2 പുറത്തിറങ്ങിയാലറിയാം.
2006 ല്‍ സുജോയ്ഘോഷ് സംവിധാനം ചെയ്ത ‘അലാഡിന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ ജാക്വലിന് ഭഹൂസ്ഫുള് 2′ലും അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല