ഇന്ന് നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ ന്യൂസിലണ്ടിനും ഓസീസിനും ജയം. ദുര്‍ബലരായ കാനഡയെ 97 റണ്‍സിന് തറപറ്റിച്ച ന്യൂസിലാന്റ് ക്വാര്‍ട്ടറില്‍ കടന്നു .ടോസ് നേടിയ കാനഡ ന്യൂസിലാന്റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് ആണ് കീവികള്‍ അടിച്ചുകൂട്ടിയത്. വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റുവീശിയ കാനഡ ടീമിന് കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റിന് 261 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.മെക്കല്ലം സെഞ്ചറി നേടി.കാനഡയുടെ ബഗായ്, ഹാന്‍സ്‌റാ എന്നിവര്‍ അര്‍ധസെഞ്ച്വറിനേടി.
ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയ ദുര്‍ബലരായ കെനിയയെ 60 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 6 വിക്കറ്റ് നഷ്ട്ടത്തില്‍ 324 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയക്ക് 6 വിക്കറ്റ് നഷ്ട്ടത്തില്‍ 264 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.ഓസിസി നിരയില്‍ ക്ലാര്‍ക്ക് (93 ) ,ഹാടിന്‍ ( 65 ) ,ഹസ്സി (54 )എന്നിവര്‍ തിളങ്ങി.
മൂര്‍ച്ച കുറഞ്ഞ ഓസിസ് ബൌളര്‍മാര്‍ ക്കെതിരെ കെനിയയുടെ കോളിന്‍സ് പുറത്താകാതെ നേടിയ 98 റണ്‍സും
മിശ്ര നേടിയ 72 റണ്‍സുമാണ് കെനിയന്‍ ഇന്നിങ്ങ്സിനു അടിത്തറ പാകിയത്.കളി തോറ്റെങ്കിലും കരിയറിലെ ഏറ്റവും മികച്ച കളി പുറത്തെടുത്ത കോളിന്‍സ് ആണ് മാന്‍ ഓഫ് ദി മാച്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല