യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ബിട്ടനിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യമനുസരിച്ച് ഏതാണ്ട് അഞ്ചുലക്ഷത്തോളം തൊഴിലുകള്‍ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നത് പുതുക്കിയ നിയമം വരുമ്പോള്‍ 230000 ആയി കുറയും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബ്രിട്ടനിലെ തോഴിലാളികള്ക്കായിരിക്കും ജോലികളില്‍ ആദ്യ പരിഗണന നല്‍കുക. രാജ്യത്തുള്ള ആളുകള്‍ ഇല്ലാതെ വരുന്ന അവസരങ്ങളില്‍ മാത്രമേ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിചെയ്യാനുള്ള അവസരം ലഭിക്കുകയുള്ളൂ. ഏപ്രില്‍ ആകുമ്പോഴേക്കും കുടിയേറ്റക്കാരുടെ തൊഴിലവസരങ്ങള്‍ ഇനിയും കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബ്യൂട്ടി സലൂണ്‍ മാനേജര്‍, എസ്റ്റേറ്റ് ഏജന്റുമാര്‍, പൈപ്പ് ഫിറ്റേര്‍സ്, വെല്‍ഡര്‍മാര്‍ എന്നീ തൊഴിലുകള്‍ ഇനി യു.കെയിലുള്ളവര്‍ക്ക് മാത്രമായിരിക്കും. പല തൊഴില്‍മേഖലകളിലും വൈദഗ്ധ്യമുള്ള യു.കെ തൊഴിലാളികള്‍ ലഭിക്കാത്ത അവസരം വരുകയാണെങ്കില്‍ മാത്രമേ കുടിയേറ്റ തൊഴിലാളികള്‍ക്ക് സാധ്യതയുണ്ടാകൂ.
യു.കെയിലുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും എടുക്കുമെന്ന് കുടിയേറ്റമന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ മാത്രം ലണ്ടിനിലെത്തുന്നതിന് ഇത് സഹായിക്കുമെന്നും ഗ്രീന്‍ വ്യക്തമാക്കി. ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന് ഗ്രീന്‍ ലേബര്‍ പാര്‍ട്ടിയെ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല