കടുത്ത ലൈംഗികാഭിമുഖ്യവും ലൈംഗികചോദനയും മാനസിക പ്രശ്നമായി കണക്കാക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്. ലൈംഗിക ആസക്തി എങ്ങിനെയെല്ലാം നിയന്ത്രണാതീതമാകുന്നു എന്നതിനെ കുറിച്ചും ലൈംഗിക അരാജകത്വം പുലര്‍ത്തുന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ‘ ഡയഗ്നോസ്റ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസ്ഓര്ഡര്’ ചര്‍ച്ച ചെയ്യുന്നുണ്ട്.
അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷനാണ് മാന്വല്‍ പ്രസിദ്ധീകരിക്കുന്നത്. മാനസികമായ പ്രശ്നങ്ങളെക്കുറിച്ച് മാന്വല്‍ തയ്യാറാക്കുന്ന വിശകലനങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. തീവ്രലൈംഗികാഭിമുഖ്യം പ്രശ്നമാണെന്ന് അസോസിയേഷന് നേരത്തേ അംഗീകരിച്ചിരുന്നു. എന്നാല്‍ എന്‍.എച്ച്.എസ് ഇതുവരെ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.
ഒരു വര്‍ഷം മൂന്ന് ആളുകള്‍ വരെ ലൈംഗിക അരാജകത്വത്തിന് വിധേയരാകുന്നുണ്ടെന്ന് ചില ബ്രിട്ടിഷ് മനശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. എന്നാല്‍ ആഴ്ച്ചയില്‍ രണ്ടോ അതിലധികമോ ആളുകള്‍ ഇത്തരം പ്രശ്നങ്ങളുമായി എത്തുന്നുണ്ടെന്ന് അമേരിക്കയിലെ മനശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ടൈഗര്‍ വുഡ്സും റസല്‍ ബ്രാന്‍ഡും ലൈംഗികപ്രശ്നങ്ങളില്‍ കുടുങ്ങിയതോടെയാണ് വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്.
ഭാര്യ എലിന് നോര്ഡഗ്രീനെ വഞ്ചിച്ച് നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ടൈഗര്‍ വുഡ്സ് പരിശോധനക്കെത്തിയിരുന്നു. പിനി ഗ്രോവ് സെന്ററില്‍ ആറാഴ്ച്ചത്തെ കടുത്ത ചികിത്സയാണ് ടൈഗര്‍ വുഡ്സ് സ്വീകരിച്ചത്. ലൈംഗിക അരാജകത്വം തടയാന്‍ ലക്ഷ്യംവെച്ചുള്ള ചികിത്സയായിരുന്നു ഇത്. ഗാബ്ലിംഗ് അഡിക്ഷന് മാനസിക രോഗമായി ബ്രിട്ടന് അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല