ലാഹോര്‍: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെടുന്നതിന് പാക്കിസ്ഥാന് നടി വീണാമാലിക്കിനെതിരെ താലിബാന്റെ വധഭീഷണി. വീണയുടെ മാനേജര്‍ സൊഹൈല്‍ റാഷിദാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ ഷോയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നു പറഞ്ഞ് താലിബാന് വക്താവ് അഹമ്മദ് മസൂദ് അയച്ച കത്ത് വീണയ്ക്ക് ലഭിച്ചതായി വീണയുടെ മാനേജര്‍ പറയുന്നു. വീണയ്ക്ക് പബ്ലിസിറ്റി ലഭിക്കുന്നതിനുവേണ്ടി നടത്തുന്ന കുപ്രചരണമാണിതെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. വീണ ഇന്ത്യന്‍ ടി.വി പരിപാടികളില്‍ പങ്കെടുക്കുന്നതിനെ മതപണ്ഡിതന്മാര് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതുപോലുള്ള ഭീഷണികള്‍ ആദ്യമായാണുണ്ടാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ ബിഗ് ബോസ് പോലുള്ള പരിപാടിയില്‍ പങ്കെടുക്കുന്നത് പാക്കിസ്ഥാന് നാണക്കേടാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിഗ് ബോസിന്റെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഷോയില്‍ പങ്കെടുക്കാനായി വീണ ഇന്ത്യയിലെത്തിയിട്ടുണ്ട്. സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയുണ്ടെന്നും തന്നെ സംരക്ഷിക്കേണ്ട ചുമതല പാക്കിസ്ഥാന് സര്‍ക്കാരിനുണ്ടെന്നും വീണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല