1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011


അലീനയെന്ന മലയാളി പെണ്‍കുട്ടിയുടെ വിയോഗത്തിന്റെ ദുഃഖം മാറും മുന്‍പേ മറ്റൊരു ആറുവയസുള്ള കുട്ടി സ്‌കൂള്‍ഗെയ്റ്റിനു മുന്നില്‍ ബസ്സിടിച്ച് മരിച്ചു. ഫിന്‍ലേ കോര്‍ണറാണ് അതിദാരുണമായി മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അമ്മ നിക്കോള ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലാണ്.

മകന്‍ ഫിന്‍ലേയുമൊന്നിച്ചാണ് അമ്മ കോര്‍ണര്‍ സ്‌കൂളിലെത്തിയത്. തുടര്‍ന്ന് സിംഗിള്‍ഡെക്കര്‍ ബസ് പിറകോട്ടെടുക്കുവേ രണ്ടുപേരും അതിനിടിയില്‍ പെട്ടുപോവുകയായിരുന്നു. ഉടനേ തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഫിന്‍ലേ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അമ്മ നിക്കോളയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. അതിനിടെ അപകടത്തിന് സാക്ഷികളായ വുഡ്ബറോ െ്രെപമറിയിലെ കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി പ്രത്യേക അസംബ്ലിയും സ്‌കൂള്‍ നടത്തിയിരുന്നു.കുട്ടികളെ ഷോക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.