1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011

മനാമ: ബഹ്‌റൈനിലെ പ്രക്ഷോഭകരെ നേരിടാന്‍ ഭരണകൂടം മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടുന്നു. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ സഹായമാണ് ബഹ്‌റൈന്‍ രാജവംശം തേടിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള സുരക്ഷാ സംഘം ബഹ്‌റൈനിലെത്തി.

കഴിഞ്ഞ ദിസവങ്ങളിലായി പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞമാസം സുരക്ഷാ സൈന്യവും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകയായിരുന്നു.

സൗദ്യ അറേബ്യയില്‍ നിന്നുള്ള 1,000ത്തോളം പേരും യു.എ.ഇയില്‍ നിന്നുള്ള 500 പോലീസുകാരും സംഘത്തിലുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ഓയില്‍, ഗ്യാസ് സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവ സംരക്ഷിക്കാനാണ് ഇവരുടെ സഹായം ആവശ്യപ്പെട്ടതെന്നാണ് സൂചന.

ഭരണപക്ഷമായ സുന്നി രാജവംശത്തില്‍ നിന്നും നേരിടുന്ന അവഗണനയ്‌ക്കെതിരായാണ് ബഹ്‌റൈനിലെ ഷിയാ വിഭാഗം പ്രതിഷേധത്തിനൊരുങ്ങിയത്. തലസ്ഥാന നഗരമായ മനാമയിലെ പേള്‍ സ്‌ക്വയറിലാണ് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ഈ പ്രദേശത്തേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ പ്രക്ഷോഭകര്‍ തടഞ്ഞിട്ടുണ്ട്. അതേ സമയം പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍-ഖലീഫ അറിയിച്ചിരുന്നു. എന്നാല്‍ അധികാരത്തില്‍ നിന്നും ഒഴിയലല്ലാതെ മറ്റൊരു സന്ധിയ്ക്കില്ലെന്ന്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.