ജോബി ഇഞ്ചനാട്ടില്‍
ഗ്ലാസ്‌ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ യേശു ക്രിസ്തുവിന്റെ പീഢാനുഭവം ഏപ്രില്‍ 16 മുതല്‍ 23-ാം തിയ്യതി വരെ ഷെട്ടില്‍സ്റ്റണ്‍ സാന്റീഹില്‍ പാരിഷ് ചര്‍ച്ചില്‍ വെച്ച് ആചരിക്കുന്നു. ഇതിനായി വികാരി ഫാ.വര്‍ഗ്ഗീസ് ജോണ്‍ മണ്ണഞ്ചേരിയുടെ നേതൃത്വത്തില്‍ പള്ളി കമ്മറ്റി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചു.
ഏപ്രില്‍ 16-ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 5.30ന് സന്ധ്യാ നമസ്‌കാരം, വി.കുര്‍ബ്ബാന, ഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ എന്നിവയും ഏപ്രില്‍ 20-ാം തിയ്യതി ബുധനാഴ്ച വൈകുന്നേരം 5.30ന് പെസഹായുടെ പ്രത്യേക ശുശ്രൂഷകളും വി.കുര്‍ബ്ബാനയും, 21-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ധ്യാനവും, 22-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുഃഖവെള്ളിയാഴ്ചയോടെ പ്രത്യേക ശുശ്രൂഷകളും, ശ്ലീവാ ആരാധനയും, 23-ാമ തിയ്യതി ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷയും വി.കുര്‍ബ്ബാനയുമ നടത്തുന്നതായിരിക്കും.
ഇതിനുപുറമേ എല്ലാ മാസത്തേയും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഭാത നമസ്‌കാരം, വി.കുര്‍ബ്ബാന, തുടര്‍ന്ന് ഒരു മണിക്കൂര്‍ വേദപഠന ക്ലാസ്സ് എന്നിവര്‍ ഉണ്ടായിരിക്കുന്നതാണ്. ഫാ.വര്‍ഗ്ഗീസ് ജോണിന്റെ നേതൃത്വത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി തിരിച്ച് വേദപാഠ ക്ലാസ്സ് നടത്തുവാന്‍ കമ്മറ്റി തീരുമാനിച്ചു.
എല്ലാ മാസത്തിലേയും ആദ്യ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അംഗങ്ങളുടെ ഭവനത്തില്‍ വെച്ച് പ്രാര്‍ത്ഥനാ യോഗം നടത്തുവാനും കമ്മറ്റി തീരുമാനിച്ചു. അടുത്ത പ്രാര്‍ത്ഥനായോഗം ഗ്ലാസ്‌ഗോ റോയല്‍ ഹോസ്പിറ്റലിന് സമീപം തോമസ് വര്‍ഗ്ഗീസിന്റെ ഭവനത്തില്‍ വച്ച് ഏപ്രില്‍ മാസം ഒന്നാം തിയ്യതി വെള്ളിയാഴ്ച 6 മണിക്ക് നടത്തും.
ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യത്തിലും വിശ്വാസത്തിലുമുള്ള പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും ശുശ്രൂഷകളിലും പങ്കെടുക്കുവാന്‍ ഗ്ലാസ്‌ഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളേയും വിശിഷ്ട സുറിയാനി പാരമ്പര്യത്തിലുള്ള അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ക്രിസ്ത്യന്‍ സഭാംഗങ്ങളേയും ഗ്ലാസ്‌ഗോ സെന്റ് ഗ്രിഗോറിയോസ് കോണ്‍ഗ്രിഗേഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 1) ഫാ.വര്‍ഗ്ഗീസ് ജോണ്‍ മണ്ണഞ്ചേരി (വികാരി) 07908064000,
2) ബെന്നി മാത്തൂര്‍ (ട്രസ്റ്റി): 07932613336
3) മോനിട്ടന്‍ മുതലാളി (സെക്രട്ടറി): 07403451341
പള്ളിയുടെ അഡ്രസ്സ്:
Sandy Hill Parish Church
28 Ballieston Road
Glasgow- G320QQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല