മലയാളി നഴുസുമാരുടെ കുടിയേറ്റ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സീനിയര്‍ കെയറര്‍മാരെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി.ഇതോടെ സ്റ്റുഡന്റ് നേഴ്‌സുമാര്‍ക്ക് സീനിയര്‍ കെയററായി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.ഇനി മുതല്‍ സാദാ ഷെഫുമാര്‍ക്കും വിസ ലഭിക്കില്ല.ഇവ രണ്ടും ഉള്‍പ്പെടെ എട്ട് ജോലികളാണ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തത്.ഇതോടെ ബ്രിട്ടനില്‍ എത്തിയിട്ടുള്ള നൂറുകണക്കിന് ഷെഫ്മാരും സ്റ്റ്ഡന്റ് നേഴ്‌സുമാരുംവര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ തിരിച്ചു പോകേണ്ടി വരും.
ഡിഗ്രി ലെവലിലുള്ളവര്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് നല്‍കിയാല്‍ മതി എന്നാണ് സര്‍ക്കാറിന്റെ തീരുമാനം. ബ്രിട്ടന് ആവശ്യമുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരും മാത്രം ബ്രിട്ടനില്‍ എത്തിയാല്‍ മതി എന്നാണ് കൂട്ടു കക്ഷി സര്‍ക്കാറിന്റെ നയം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനങ്ങള്‍. 79 തസ്തികകള്‍ ഷോട്ടേജ് ഓക്കുപ്പേഷനില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതോടെ ബ്രിട്ടനില്‍ എത്തുന്ന യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത വിദേശികളുടെ എണ്ണം ഗണ്യമായി കുറയും.
വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാം എന്ന പ്രതീക്ഷയില്‍ നൂറുകണക്കിന് നേഴ്‌സുമാരാണ് ഇവിടെ എത്തിയിരുന്നത്. ഇപ്പോഴും നേഴ്‌സുമാര്‍ സ്റ്റുഡന്റ് വീസയില്‍ എത്തുന്നുണ്ട്. ഐ.എല്‍.ടി.എസ്. എഴുതി NMC ഡിസിഷന്‍ ലെറ്റര്‍ നേടുകയാണ് അവര്‍ക്ക് മുന്നിലുള്ള ഏക പോംവഴി. എന്നാല്‍ ഐ.എല്‍.ടി.എസിന് ഓരോ ബാന്‍ഡിനും ഏഴ് സ്‌കോര്‍ നേടുക എളുപ്പമല്ല. ഐ.എല്‍.ടി.എസിന് സ്‌കോര്‍ നേടുന്നവര്‍ക്ക് ഓവര്‍സീസ് നേഴ്‌സിങ് പ്രോഗ്രാം ചെയ്ത് പിന്‍മ്പര്‍ നേടാം.
മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി കഴിഞ്ഞ മാസം ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റിനെ സംബന്ധിച്ച ശുപാര്‍ശ നല്‍കിയപ്പോള്‍ സീനിയര്‍ കെയറര്‍ തസ്തിക നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ ആശയക്കുഴപ്പത്തിലായിരുന്നു. ഡിഗ്രി ലെവലില്‍ താഴെയുള്ള യോഗ്യതകള്‍ക്ക് ടിയര്‍ ടു വിഭാഗത്തില്‍ വീസ നല്‍കേണ്ട എന്ന നയത്തിന്റെ പേര് പറഞ്ഞ് കെയറര്‍ തസ്തികയും വെട്ടുകയായിരുന്നു.
അഞ്ചുവര്‍ഷം പരിചയമുള്ള ഷെഫുമാര്‍ക്കേ ഇനി വീസ ലഭിക്കു. അതും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം. ചുരുക്കത്തില്‍ മലയാളികളുടെ യു.കെ.യിലേക്കുള്ള കുടിയേറ്റം ഏറെക്കുറേ അവസാനിക്കുകയാണ്. ഒ.എന്‍.പി ഒഴികെയുള്ള കോഴ്‌സുകളിലേക്ക് മലയാളി നേഴ്‌സുമാര്‍ ഇനി ബ്രിട്ടനില്‍ വരുന്നതില്‍ അര്‍ഥമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല