മുംബൈ: കൊച്ചി ടീം കൊച്ചിയില്‍ തന്നെ കളിക്കണമെന്ന് ഐ.പി.എല്‍ ഭരണസമിതി. ടീമിന്റെ ഹോം മാച്ചുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നീക്കം നടന്നിരുന്നു.
ടീമിന്റെ താല്‍ക്കാലിക ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരുന്ന കൊച്ചി നെഹ്റു സ്റ്റേഡിയത്തിന് നിലവാരം പോരെന്ന് ചൂണ്ടിക്കാണിച്ചാണ് മത്സരങ്ങള്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ ടീമുടമകള്‍ ശ്രമിച്ചത്. ഗ്രൗണ്ട് പരിശോധനയ്ക്കായി ഐ.പി.എല്‍. ടെക്നിക്കല്‍ കമ്മറ്റിയംഗങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല