1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2011


ഓക്‌സ്‌ഫോര്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ഫീസുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചൂടുള്ള ചര്‍ച്ചയാകുന്നു. 25,000 പൗണ്ടിനും മുകളില്‍ വരുമാനമുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് ഫീസിളവ് നല്‍കേണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് എടുത്ത നിര്‍ണായകമായ തീരുമാനം. ഇങ്ങനെ ലഭിക്കുന്ന തുകയില്‍ നിന്നും 21,00 പൗണ്ട് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഫീസിനായി ചിലവഴിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

എന്നാല്‍ സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പ്രാകൃതമായ ഈ തീരുമാനം കടുത്ത അനീതിയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മധ്യവര്‍ഗ്ഗത്തെ പിഴിയുകയാണ് ഇതെന്നും മാതാപിതാക്കള്‍ തമ്മില്‍ കലഹമുണ്ടാക്കാനേ നടപടി ഉപകരിക്കുമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

2012 ആകുമ്പോഴേക്കും 9,000 പൗണ്ട് ഫീസിനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കേംബ്രിഡ്ജ്, എക്‌സെറ്റര്‍, ഇംപീരിയില്‍ കോളേജ് ഓഫ് ലണ്ടന്‍ എന്നിവയും ഫീസുയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഏതാണ്ട് ഏഴ് മില്യണ്‍ പൗണ്ടിനോടടുത്ത് ഫീസ് ഇളവായി അനുവദിക്കാനും ഓക്‌സ്‌ഫോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

2012ല്‍ 3,150 അണ്ടര്‍ ഗ്രാജ്വേറ്റുകളെ ഓക്‌സ്‌ഫോഡില്‍ പഠനത്തിനായി പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2646 പേരും 25,000പൗണ്ടിനും മുകളില്‍ ശമ്പളമുള്ള മാതാപിതാക്കളുടെ കുട്ടികളായിരിക്കും. അടുത്ത വര്‍ഷം മുതല്‍ 504 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും 9,000 പൗണ്ട് ഫീസ് അടച്ച് പഠനം നടത്തുന്നതിന് അവസരം ലഭിക്കുക. വരുമാനം 16,000 പൗണ്ടിനും കുറവുള്ളവര്‍ക്ക് വിവിധ കാഷ് അവാര്‍ഡുകള്‍ നല്‍കാനും ഓക്‌സ്‌ഫോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.