ഒരാള്‍മാത്രം ജീവിക്കുന്ന പുതിയ പ്രദേശത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നു. വ്യോമിംഗിലെ ഒരു കുഗ്രാമമായ ബുഫോര്‍ഡാണ് സ്ഥലം. ഇവിടെ താമസക്കാരനായി ഉള്ളത് ഒരാള്‍ മാത്രം. 60 കാരനായ ഡോണ്‍ സമ്മോണ്‍സാണ് ഈ പ്രദേശത്തെ ഏക നിവാസി.
മറ്റൊരു സ്ത്രീയോ, പുരുഷനോ, കുട്ടിയോ ആരും ഇവിടെ താമസിക്കുന്നില്ല. തറനിരപ്പില്‍നിന്നും 8000 അടി ഉയരത്തിലുള്ള തണുത്ത മലമ്പ്രദേശമാണിത്. എന്നാല്‍ താന്‍ ഒറ്റക്കാണെന്ന വിഷമമൊന്നും ഡോണ്‍ സമ്മോണ്‍സിനില്ല. വല്ലപ്പോഴുമെത്തുന്ന വാഹനയാത്രികര്‍ക്കായി പെട്രോള്‍ സ്‌റ്റേഷനും ഒരു ചെറിയ കടയും തുറന്ന് കാത്തിരിക്കുകയാണ് കക്ഷി.
1980 ലാണ് സമ്മോണ്‍സ് ലോസ് ഏഞ്ചല്‍സില്‍ നിന്നും വിട്ടത്. കുട്ടികളെയും ഭാര്യയെയും കൂടെക്കൂട്ടിയിരുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും രക്ഷനേടാനായിട്ടാണ് കക്ഷി ഇവിടെയെത്തിയത്. എന്നാല്‍ 1990 ആയതോടെ എല്ലാവരും സ്ഥലം വിട്ടു. ഡോണ്‍ മാത്രം ഇവിടെ അവശേഷിച്ചു. 15 വര്‍ഷം മുമ്പ്് ഡോണിന്റെ ഭാര്യ മരിച്ചു. ഒരു മകന്‍ മൂന്നുവര്‍ഷം മുമ്പ് കൊളറാഡോയിലേക്ക് മാറി.
വേനല്‍ക്കാലത്ത് ആയിരത്തിലധികം ആളുകള്‍ ഇവിടെയെത്താറുണ്ട്. എന്നാല്‍ ശൈത്യകാലമാകുമ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണം നൂറായി ചുരുങ്ങും. പോസ്റ്റ് കാര്‍ഡ്, തൊപ്പി, കപ്പ് തുടങ്ങി നിരവധി വസ്തുക്കള്‍ ഡോണ്‍ തന്റെ ചെറിയ ഷോപ്പിലൂടെ വില്‍ക്കുന്നുണ്ട്. ബുല്‍ഫോര്‍ഡിലെ രാജാവായി ജീവിതം തുടരുകയാണ് ഡോണ്‍ സമ്മോണ്‍സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല