എന്‍.എച്ച്.എസ് സംവിധാനത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനുള്ള നീക്കം ഡ്രാക്കുളയെ രക്തബാങ്ക് നോക്കാനേല്‍പ്പിക്കുന്നതിന് സമമാണെന്ന് ലേബര്‍ എം.പി ഗ്രഹാം മോറിസ് ആരോപിച്ചു. ടോറികളുടെ പുതിയ നീക്കം ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി.പി കമ്മീഷനിംഗ് ഒരു തട്ടിപ്പാണെന്നും പരിഷ്‌ക്കരണം നടപ്പാക്കിയാല്‍ ്ജി.പികളുടെ പ്രവര്‍ത്തനം സ്വകാര്യ കമ്പനികളുടെ ദയക്ക് കീഴിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.എച്ച്.എസ് പരിഷ്‌ക്കരണം വരുന്നതോടെ രോഗികളുടെ ചിലവില്‍ സ്വകാര്യആരോഗ്യസ്ഥാപനങ്ങള്‍ തടിച്ചുകൊഴുക്കുന്ന സ്ഥിതിയിലെത്തുമെന്നാണ് പലരും ആരോപിക്കുന്നത്.
ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ബില്‍ ജി.പി പ്രാക്ടീസുകള്‍ ഏറ്റെറ്റെടുക്കാന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുമെന്നും ഇത് ആരോഗ്യമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.
പരിഷ്‌ക്കരണം നടപ്പാക്കിയാല്‍ ആരോഗ്യമേഖലയിലെ പലതട്ടിപ്പുകളും കണ്ടുപിടിക്കാനാകാതെ വരുന്ന സാഹചര്യമുണ്ടാകും. പ്രത്യേകിച്ച് സര്‍ജറി പോലെയുള്ളവ അറിയാനുള്ള അവകാശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയ സ്ഥിതിയില്‍ ഇത് ഏറെ പ്രതിഫലിക്കുമെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല