കോട്ടയം: ജപ്പാനിലെ ഭൂകമ്പവും സുനാമിയും റബ്ബര്‍ വിപണിയില്‍ വിലയിടിവിന്റെ സുനാമി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. വന്‍തോതിലുള്ള വിലയിടിവാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബറിന് നേരിടേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ കിലോയ്ക്ക് 43 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
കിലോയ്ക്ക് 218 രൂപയായിരുന്നു മാര്‍ച്ച് 10ന് റബ്ബറിന്റെ വില. അടുത്തദിവസം വില 212 ആയും തൊട്ടടുത്തദിനം വില 201 ആയിട്ടുമാണ് കുറഞ്ഞത്. സുനാമിയെ തുടര്‍ന്ന് ടോക്കിയോ മാര്‍ക്കറ്റിലുണ്ടായ ഇടിവാണ് റബ്ബറിന്റെ വില കുത്തനെ ഇടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ നിലവിലെ വിലയിടിവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് മലേഷ്യയിലെ നാച്ചുറല്‍ റബ്ബര്‍ പ്രോഡ്യൂസിംഗ് കണ്ട്രീസ് അസോസിയേഷന് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല