മലയാളികളായ കായിക പ്രേമികള്‍ കാത്തിരുക്കുന്ന വോളിബോള്‍ മാമാങ്കത്തിന് ഇനി രണ്ടു നാള്‍ കൂടി ബാക്കി.കളിക്കാരും കാണികളുമായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിവിധ സംഘടനകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ച പരിചയസമ്പന്നരായ താരനിരയാണ് യു കെയിലെ വിവിധ ടീമുകള്‍ക്ക് വേണ്ടി അണിനിരക്കുന്നത്. നാടിന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കുന്നതിനും അതോടൊപ്പം ജോലിത്തിരക്കുകള്‍ക്കിടയിലും കായികക്ഷമത കൈവരിക്കുന്നതിനും വേണ്ടിയുള്ള ഈ സംരംഭത്തിന് NRI മലയാളി എല്ലാ ഭാവുകങ്ങളും നേരുന്നു.
യു കെയില്‍ ഇദം പ്രദമമായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്ന പംക്തിയില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് മാഞ്ചസ്റ്റര്‍ A ,മാഞ്ചസ്റ്റര്‍ B ടീമുകളെയാണ് .യു കെയിലെ വോളിബോള്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുമ്പോള്‍ സ്വന്തം തട്ടകത്തില്‍ കരുത്തു തെളിയിച്ചു കിരീടത്തില്‍ മുത്തമിടാനാണ് മാഞ്ചസ്റ്റര്‍ ടീമിന്റെ ശ്രമം.സര്‍വിസസ് ,ഇന്ത്യന്‍ എയര്‍ഫോഴ്സ് .ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ ടീമുകളിലെ പരിചയസമ്പത്തുമായി മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇറങ്ങുമ്പോള്‍ മത്സരങ്ങള്‍ തീ പാറും
മാഞ്ചസ്റ്റര്‍ A ടീം അംഗങ്ങള്‍
സാജു – മുന്‍ എറണാകുളം ജില്ലാ ജൂനിയര്‍ ടീം അംഗം
സോബന്‍ – മുന്‍ MG യൂണിവേഴ്സിറ്റി താരം
ജോസ് : മുന്‍ സര്‍വീസസ് താരം
ജിജി
പിയുസ്
ഷിജു
ഫ്രാന്സന്‍
ജോര്‍ജ്
മാഞ്ചസ്റ്റര്‍ B ടീം അംഗങ്ങള്‍
സ്ടീഫെന്‍ : മുന്‍ എയര്‍ഫോഴ്സ് താരം
ബിനോയ് – മുന്‍ MG യൂണിവേഴ്സിറ്റി താരം
റോണ്‍
ജോമോന്‍
അജീഷ്
ജിജു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല