രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ നിരവധി നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുനിന്നെത്തുന്ന സമ്പന്നര്‍ക്ക് രാജ്യത്ത് സെറ്റില്‍ ചെയ്യാനുള്ള എല്ലാ സഹായങ്ങളും എത്രയും പെട്ടെന്ന് ചെയ്യാനാണ് നീക്കം. നിക്ഷേപകരെ ആകര്‍ഷിക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നടപടികള്‍.
കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ ആണ് പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രാപ്തമായ നടപടികളാണ് ഇതെന്ന് ഗ്രീന്‍ വ്യക്തമാക്കി. വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും അതുവഴി സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിനും പുതിയ നടപടികള്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതി പ്രകാരം 10 മില്യണ്‍ പൗണ്ടോ അതിലധികമോ ബ്രിട്ടിഷ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ പി ആര്‍ ലഭിക്കാന്‍ ഇനി രണ്ടുവര്‍ഷം മാത്രം കാത്തിരുന്നാല്‍ മതിയാകും. അഞ്ച് മില്യണ്‍ പൗണ്ട് നിക്ഷേപിക്കുന്ന കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് എത്തുന്നതിനുള്ള കാലാവധി ഇനി മൂന്നുവര്‍ഷമായി കുറയും. സാധാരണ കുടിയേറ്റക്കാര്‍ക്ക് ഇത് അഞ്ചുവര്‍ഷമായിരുന്നു.
രാജ്യത്ത് എത്തുന്ന സംരഭകര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കാനും തീരുമാനമായിട്ടുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികളും ബിസിനസുകാരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഗ്രീന്‍ പറഞ്ഞു. നിരവധി സമ്പന്നരായ ആളുകള്‍ യു.കെ.യിലേക്ക് എത്തുന്നുണ്ട്. ഇവരെ ആകര്‍ഷിക്കാനുള്ള നയങ്ങളാണ് പുതിയ പദ്ധതിയിലുള്ളതെന്നും ഗ്രീന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല