ജപ്പാനിലെ ആണവപ്രതിസന്ധിമൂലം വികിരണം ചെറുക്കുന്ന പില്‍സിന്റെ (റേഡിയേഷന്‍ പില്‍സ്) ഡിമാന്റ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആണവ വികിരണം മൂലമുണ്ടായേക്കാവുന്ന തൈറോയ്ഡ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പില്‍സിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം പില്‍സുകളുടെ ഡിമാന്റ് കൂടിയിട്ടുണ്ടെന്ന് യു.എസ്സിലേയും സ്വീഡനിലേയും പൊട്ടാസ്യം അയൊഡൈന്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. ആവശ്യത്തിന് പില്‍സ് ലഭിക്കാത്തത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ആളുകളെ എങ്ങനെ ബോധവല്‍ക്കരിക്കണം എന്ന കാര്യത്തില്‍ ബ്രിട്ടനിലെ 50 ഓളം മരുന്നുകടക്കാര്‍ നാഷണല്‍ ഫാര്‍മസി അസോസിയേഷന്റെ ഉപദേശം തേടിയിട്ടുണ്ട്.
ആണവ സ്‌ഫോടനത്തെ തുടര്‍ന്ന് ഉല്‍സര്‍ജ്ജിക്കുന്ന റേഡിയോആക്ടീവ് അയഡിന്‍ തൈറോയ്ഡ് കാന്‍സറിന് കാരണമാകുമെന്നാണ് കരുതുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് പില്‍സ് ഉപയോഗിക്കുന്നത്. ഈ പില്‍സിന്റെ പ്രവര്‍ത്തനം തൈറോയ്ഡ് ക്യാന്‍സറിനെ തടയുമെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാനിലെ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും അയക്കാനാണ് ആളുകള്‍ പില്‍സുകള്‍ വാങ്ങിക്കൂട്ടുന്നതെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ പറഞ്ഞു. ജപ്പാനില്‍ നിന്നും നാട്ടിലെത്തിയ ആളുകളും ഈ പില്‍സ് ധാരാളമായി വാങ്ങുന്നുണ്ട്. എന്നാല്‍ ജപ്പാനിലെ വികിരണത്തെ തുടര്‍ന്ന് യു.കെയിലുള്ളവര്‍ക്ക് ഇതിന്റെ പ്രഭാവം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ആണവ വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല