മലയാളികളായ വോളിബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങിക്കഴിഞ്ഞു.മാഞ്ചസ്റ്റര്‍ കേരള വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച (മാര്‍ച്ച് 19 ) നടത്തുന്ന ഓള്‍ യു കെ വോളിബോള്‍ ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.യു കെയില്‍ ഇദം പ്രദമമായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്ന പംക്തിയില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് ബെര്‍ക്കിന്‍ഹെഡ് ചലെന്ജെഴ്സ് ടീമിനെയാണ്.
ചലെന്ജെഴ്സ് എന്ന തങ്ങളുടെ ടീമിന്‍റെ പേര് അന്വര്‍ത്ഥമാക്കാനാണ് ബെര്‍ക്കിന്‍ഹെഡില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇത്തവണ മാഞ്ചസ്റ്റര്‍ വോളിബോള്‍ ടൂര്‍ണമെന്റിന് എത്തുന്നത്.ആരെയും എതിരിടാനുള്ള മനക്കരുത്തുമായി ചലെന്ജെഴ്സ് എത്തുന്നത് പ്രതിഭയും പരിചയസമ്പത്തും സ്വന്തമായുള്ള ടീം അംഗങ്ങളുമായിട്ടാണ്.ടീമിലെ എല്ലാവരും കോളേജ് /യൂണിവേഴ്സിറ്റി/സംസ്ഥാന/ജില്ല തലങ്ങളില്‍ കളിച്ചു പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്.അബുദാബി മിലിട്ടറിക്കു വേണ്ടിയും ഖത്തര്‍ അല്‍ മന്നൈ ക്ലബ്ബിനു വേണ്ടിയും കളിച്ചിട്ടുള്ള കോശി ദാനിയേല്‍ ആണ് ബെര്‍ക്കിന്‍ഹെഡ് ചലെന്ജെഴ്സ് ടീമിന്‍റെ കോച്ച്.
ടീം അംഗങ്ങള്‍
സജീഷ് ജേക്കബ് കുര്യന്‍ – ക്യാപ്റ്റന്‍ ( മുന്‍ കര്‍ണാടക യൂണിവേഴ്സിറ്റി താരം)
ജിബു ജോസഫ് ( മുന്‍ MG യൂണിവേഴ്സിറ്റി,കല്ലറ ജയകേരള താരം)
ഷിബു മാത്യു (മുന്‍ കോഴിക്കോട് ജില്ല ജൂനിയര്‍ ടീം അംഗം )
ജോഷി ജോസഫ് (മുന്‍ സൗദി എയര്‍പോര്‍ട്ട് /തൃശൂര്‍ ജില്ല ജൂനിയര്‍ ടീം അംഗം)
സിന്ഷോ മാത്യു ( മുന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ടീം അംഗം )
ജെയ്മോന്‍ കൊളവേലിപ്പറമ്പില്‍ (മുന്‍ റെയില്‍വെ താരം)
റിസണ്‍ – (മുന്‍ ജൂനിയര്‍ ജില്ല താരം)
ജോര്‍ജ് ( മുന്‍ ജൂനിയര്‍ ജില്ല താരം )
കോശി ദാനിയേല്‍ – കോച്ച് / മാനേജര്‍
മറ്റു ടീമുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍
മാഞ്ചസ്റ്റര്‍ വോളി : സ്വന്തം തട്ടകത്തില്‍ കിരീടം നേടാന്‍ ഇരട്ടക്കരുത്തുമായി മാഞ്ചസ്റ്റര്‍
മാഞ്ചസ്റ്റര്‍ വോളി : അന്തര്‍ സംസ്ഥാന താരങ്ങളുടെ കരുത്തുമായി ലിവര്‍പൂള്‍ ലയണ്‍സ്
മാഞ്ചസ്റ്റര്‍ വോളി : പരിചയസമ്പത്തിന്റെ പിന്‍ബലവുമായി കൈരളി ബിര്‍മിംഗ് ഹാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല