ട്വന്റി ട്വന്റി എന്ന ചിത്രത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രം ക്രിസ്റ്റിയന്‍ ബ്രദേഴ്സ് റിലീസായി. 300 തിയ്യേറ്ററുകളിലാണ് റിലീസിങ്.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയാകാത്തതാണ് ഇത്രയും വൈകാന്‍ കാരണം. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് ശ്രുതി പരന്നിരുന്നു. എന്നാല്‍ അഭിനേതാക്കളുടെ തിരക്കും മറ്റ് പ്രശ്നങ്ങള്‍കൊണ്ടും ഷൂട്ടിംങ് നീണ്ടുപോകുകയായിരുന്നു.
മോഹന്‍ലാല്‍, ശരത്കുമാര്, സുരേഷ്ഗോപി, ദിലീപ്, എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്മാര്. ക്രിസ്റ്റി വര്‍ഗീസ് എന്ന ഇന്‍ഫോര്‍മറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ക്രിസ്റ്റിയുടെ സഹോദരന് ജോജിയായി ദിലീപ് വേഷമിടുന്നു. ജോസഫ് വടക്കന്‍ എന്ന പൊലീസ് ഓഫീസറായി സുരേഷ്ഗോപിയും ആന്‍ഡ്രൂസ് ബാന്ദ്ര എന്ന അധോലോകരാജാവായി ശരത്കുമാറും അഭിനയിക്കുന്നു.
ദിലീപിന്റെ നായികയായി ഈ ചിത്രത്തില്‍ കാവ്യാ മാധവന് അഭിനയിക്കുന്നുണ്ട്. കനിഹ, ലക്ഷ്മി റായി, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക തുടങ്ങിയവരും നായികമാരാണ്. ബാബു ആന്റണി, ദേവന്, സായികുമാര്‍, വിജയരാഘവന്, ബിജു മേനോന്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ജനാര്ദ്ദനന് തുടങ്ങിയവരും അഭിനയിക്കുന്നു.
ഉദയ്കൃഷ്ണ സിബി കെ തോമസ് ടീമിന്റേതാണ് തിരക്കഥ. ട്വന്റി20യ്ക്ക് ശേഷം സിബി ഉദയനും ജോഷിയും ഒന്നിക്കുകയാണ് കൃസ്ത്യന്‍ ബ്രദേഴ്സിലൂടെ. അനില്‍ നായരാണ് ക്യാമറ. കൈതപ്രം, ദീപക് ദേവ് ടീമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല