മനുഷ്യക്കടത്തിനും ആഫ്രിക്കന്‍ വനിതയെ അടിമയേക്കാള്‍ മോശമായ രീതിയില്‍ പീഡിപ്പിച്ചതിനും വിരമിച്ച ഡോക്ടര്‍ക്ക് തടവും പിഴയും. സയീദ ഖാനാണ് ഒമ്പതുമാസം തടവും പിഴയും ശിക്ഷവിധിച്ചിരിക്കുന്നത്.
ടാന്‍സാനിയയില്‍ നിന്നുള്ള 68 കാരിയായ എംവാനഹനീസി മ്രൂകിനെയാണ് ഡോക്ടര്‍ മൂന്നുവര്‍ഷമായി പീഡിപ്പിച്ചത്. ശരിയായ ഭക്ഷണമോ വിശ്രമമോ ലഭിക്കാതെയായിരുന്നു ഇവരെ ഇത്രയും കാലം പീഡീപ്പിച്ചിരുന്നത്. വീടിന്റെ അടുക്കളയില്‍ കിടന്നുറങ്ങാന്‍ വിധിക്കപ്പെട്ട ഇവര്‍ക്ക് ദിവസത്തില്‍ ആകെ ലഭിച്ചിരുന്നത് രണ്ടുകഷണം ബ്രഡ് ആയിരുന്നു. കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മ്രൂകിന് 25,000പൗണ്ട് നല്‍കാനും ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടാന്‍സാനിയയില്‍ നിന്നും യുവതിയെ കടത്തിക്കൊണ്ടുവന്ന് പീഡിപ്പിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ വ്യക്തമായത്. തുടര്‍ന്ന് ‘ ഹ്യൂമന്‍ എക്സ്പ്ലോയിറ്റേഷന്‍ ആന്റ് ഓര്‍ഗനൈസ്ഡ് െ്രെകംസ് കമാന്‍ഡ്’ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. മാര്‍ച്ച ഏഴിനായിരുന്നു ഇവര്‍ക്കെതിരായ വിചാരണ തുടങ്ങിയത്.
2005ല്‍ ഡോക്ടറുടെ ഭര്‍ത്താവ് ടാന്‍സ്മാനിയയില്‍ നടത്തിയിരുന്ന ആശുപത്രിയിലെ ജോലിക്കാരിയായിരുന്നു മ്രൂക്. തുടര്‍ന്ന് വീട്ടുജോലിക്കെന്നു പറഞ്ഞ് ഇവരെ ഇംഗ്ലണ്ടിലെത്തിക്കുകയായിരുന്നു. 38 പൗണ്ട് ശമ്പളം ലഭിക്കുമെന്ന് സയീദ ഖാന് ഇവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് സയീദ് ഖാന് ഇവരുടെ പാസ്പോര്‍ട്ടും വിസാരേഖ അടക്കമുള്ളവയും പിടിച്ചെടുക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല