യു.കെയിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ ട്യൂഷന്‍ഫീ സമ്പ്രദായം നിലവില്‍ വരുന്നതോടെ കടമെടുത്ത തുകയുടെ ഇരട്ടി തിരിച്ചടയ്ക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളത്.
വിദ്യാഭ്യാസത്തിനും മറ്റു ചിലവുകള്‍ക്കുമായി 43,500പൗണ്ടുവരെ ലോണെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏതാണ്ട് 71,346പൗണ്ട് വരെ തിരിച്ചടക്കേണ്ടതായി വരും. വിദ്യാഭ്യാസത്തിനുശേഷം ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടിയാലും രക്ഷയില്ലെന്ന അവസ്ഥയും സംജാതമായിട്ടുണ്ട്്. വരുമാനം എത്രകണ്ട് ഉയരുന്നോ തിരിച്ചടക്കേണ്ട തുകയുടെ അളവും അത്രകണ്ട് വര്‍ധിക്കുമെന്ന് ഡെയ്ലി മെയിലിന് ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലിയിലുള്ളവര്ക്കായിരിക്കും തിരിച്ചടവ് തുക അധികം. എന്നാല്‍ വളരെകുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍ കടംതിരിച്ചടക്കാന് സാധ്യതയില്ല. കൂടാതെ 30 വര്‍ഷം കഴിയമ്പോഴേക്കും കടം എഴുതിത്തള്ളുകയും ചെയ്യും. മണിഫാക്ട്സ് നല്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡെയ്ലി മെയില്‍ നടത്തിയ അന്വേഷണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സംജാതമാകുന്ന അവസ്ഥയിലേക്ക് വിരല്‍ചൂണ്ടിയിട്ടുള്ളത്.
അടുത്തവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ ലോണ്സമ്പ്രദായത്തില് മൊത്തം മാറ്റം വരും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസിനത്തില്‍ 9000 പൗണ്ടുവരെ വര്‍ധനവ് വരുത്താന്‍ പ്രമുഖ സര്‍വ്വകലാശാലകള്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 15,000 പൗണ്ടിനും മുകളില്‍ ശമ്പളം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ ഒമ്പതുശതമാനം കടം തിരിച്ചടയ്ക്കാനായി വിനിയോഗിക്കേണ്ട അവസ്ഥയാണുളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല