കരച്ചില് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെയും അമ്മയേയും ബസ്സില്‍നിന്നും ഇറക്കിവിട്ടു. ഡൈ ലിനി ബസ്സിലെ ഡ്രൈവറാണ് അമ്മയേയും കുട്ടിയേയും ഇറക്കിവിട്ടത്. സംഗതി വിവാദമായതോടെ ബസ് കമ്പനി ഖേ:ദം പ്രകടിപ്പിച്ചിട്ടുണ്ട്.
24 കാരിയായ ജാസ്മിന് ട്രാപ്കെയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. തന്റെ മകളുമായി നോര്‍ത്തേണ്‍ ജര്‍മനിയിലെ എല്ഷോണില് നിന്നായിരുന്നു ഇവര്‍ ബസ്സില്‍ കയറിയത്. തന്റെ മാതാപിതാക്കളെ കാണാനായി പോവുകയായിരുന്നു ഇവര്‍. എന്നാല്‍ മകള്‍ മിയാ സോഫി കരച്ചില് തുടങ്ങിയതാണ് പ്രശ്നമായത്.
കരച്ചില് നിയന്ത്രിക്കാന്‍ അമ്മ കഴിയുന്നതെല്ലാം നോക്കി. എന്നാല്‍ മിയാ സോഫി കരച്ചില് നിര്‍ത്തിയില്ല. ബസ്സിലുള്ള പലരും ഇതിനകം തന്നെ മുറുമുറുക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് പ്രായമുള്ള സ്ത്രീ ഡ്രൈവറുടേ അടുത്തേക്ക് നീങ്ങുകയും ഡ്രൈവര്‍ മകളെയുമെടുത്ത് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും ജാസ്മിന് വ്യസനപൂര്‍വ്വം പറഞ്ഞു. തുടര്‍ന്ന് കോരിച്ചൊരിയുന്ന മഴയില്‍ മകളെയും എടുത്ത് 20 മിനുറ്റോളം ഈ അമ്മയ്ക്ക് നടക്കേണ്ടിവന്നു.
സംഭവം പുറത്തുവന്നതോടെ ബസ് കമ്പനിക്കെതിരേ ജനരോഷമുയര്‍ന്നു. ലോക്കല്‍ ചേംബര്‍ ഓഫ് ട്രേഡ് ആന്റ് കോമേഴ്സ് സംഭവത്തെ അപലപിക്കുന്ന സ്ഥിതി വരെയെത്തി. തുടര്‍ന്നാണ് കമ്പനി ഖേദപ്രകടനവുമായി രംഗത്തെത്തിയത്. ഡ്രൈവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല