അപകടസമയത്ത് സമയോചിതമായ ഇടപെടലിലൂടെ അമ്മയുടെ ജീവന് രക്ഷിച്ച അഞ്ചുവയസുകാരന് സൂപ്പര്‍ ഹീറോയുടെ പരിവേഷം. വെംബ്ലിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഹസിത സൊലിംഗാങ്കേ ഡോണ്‍ ആണ് തന്റെ ധീരമായ പ്രവൃത്തിയിലൂടെ ഏവരുടെയും മനംകവര്‍ന്നത്.
അഞ്ചുവയസുകാരനായ ഹസിത പാര്‍ക് ലെന് പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. വെംബ്ലിയിലെ സ്റ്റേഷന് ഗ്രോവിലാണ് ഹസിതയുടെ കുടുംബം താമസിക്കുന്നത്. തന്റെ അമ്മ അയേഷ ഏകനായകേ അബോധാവസ്ഥയിലായതു കണ്ട ഹസിത ഉടനേ 999ല്‍ വിളിക്കുകയായിരുന്നു. തുടര്‍ ആംബുലന്‍സ് സര്‍വ്വീസ് എത്തുകയും അമ്മയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ഹസിതയുടെ ധീരമായ നടപടിയെ ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് പ്രകീര്‍ത്തിച്ചു. ഏറ്റവും നിര്‍ണായക സമയത്തുള്ള ഹസിതയുടെ നീക്കം ഏത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസിലെ കാര്‍ലോ കപ്പേലി പറഞ്ഞു. താനിതുവരെ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായി ആളാണ് സഹിതയെന്നും മറ്റ് യുവാക്കളെ പിന്തള്ളുന്ന നടപടിയാണ് സഹിതയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കപ്പേലി പറഞ്ഞു.
തങ്ങള്‍ നല്കിയ നിര്‍ദ്ദേശങ്ങളോട് സമചിത്തതയോടെയാണ് ഹസിത പ്രതികരിച്ചത്. അമ്മയുടെ അവസ്ഥയെക്കുറിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചത് തുടര്‍നടപടികളെടുക്കാന്‍ സഹായിച്ചുവെന്നും കപ്പേലി പറഞ്ഞു. അതിനിടെ ബോധംകെട്ട് നിലത്തുവീണതു മാത്രമേ തനിക്കോര്‍മ്മയുള്ളൂ എന്ന് അമ്മ ഏകനായകേ പറഞ്ഞു. തന്റെ അവസ്ഥയില്‍ മകന് ഭയപ്പെട്ടിട്ടുണ്ടാകാമെന്നും എന്നാല്‍ സമചിത്തതയോടെ പെരുമാറിയത് ഗുണമായെന്നും അമ്മ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല