ജപ്പാനിലെ ആണവശാലകളിലുണ്ടായ സ്ഫോടനം മൂലം വികിരണങ്ങള്‍ അടങ്ങിയ മേഘങ്ങള്‍ യു.എസ് ലക്ഷ്യമായി നീങ്ങുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഇത്തരം മേഘങ്ങള്‍ യൂറോപ്പ് വരെ എത്താമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ വികിരണഭീഷണി അമേകരിക്കയില്‍ വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. വികിരണത്തെ പ്രതിരോധിക്കുന്ന മാസ്ക്, സംരക്ഷണ കിറ്റുകള്‍, മരുന്നുകള്‍ എന്നിവ വാങ്ങാന്‍ ആളുകള്‍ തിക്കുംതിരക്കും കൂട്ടുകയാണ്. അതിനിടെ ഇത്തരം മേഘങ്ങള്‍ അത്ര അപകടകാരികളല്ലെന്ന് സ്വീഡിഷ് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ ലാര്‍സ് എറിക് ഡേ ഗീര്‍ പറഞ്ഞു.
വികിരണങ്ങളടങ്ങിയ ഇത്തരം മേഘങ്ങള്‍ അറ്റ്ലാന്റികും പിന്നിട്ട് യൂറോപ്പിലെത്താന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ക്ക് ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കക്കാര്‍ ഏതുസ്ഥതിയെയും നേരിടാന്‍ തയ്യാറെടുക്കണമെന്ന് യു.എസ് സര്ജന് ജനറല്‍ റെജിന ബെന്ജമിന് മുന്നറിയിപ്പ് നല്കി.
അതിനിടെ ജപ്പാനിലെ ഫുക്കുഷിമ പ്ലാന്റിന് സമീപം താമസിക്കുന്ന അമേരിക്കന്‍ പൗരന്മാരോട് 50 മൈല്‍ അകലത്തേക്ക് മാറിത്താമസിക്കാന്‍ യു.എസ് ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹവായി, അലാസ്ക, വെസ്റ്റ്കോസ്റ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അപകടകരമായ സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല