1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011

വാതുവെപ്പില്‍പ്പെട്ട മൂന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയമസഹായം ലഭിക്കുമെന്ന് വ്യക്തമായതോടെ പ്രതിഷേധവും ഉയരുന്നു. ആരോപണവിധേയരായ മൂന്ന് താരങ്ങള്‍ക്കുമുള്ള നിയമവ്യവഹാരത്തിന്റെ ചിലവ് ഇനി നികുതിദായകരുടെ തലയിലാകുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്കാണ് നിയമസഹായം ലഭിക്കുക. കഴിഞ്ഞദിവസം വെസ്റ്റ്മിനിസ്റ്റര്‍ മാഞ്ചസ്റ്റര്‍ കോടതിയില്‍ മൂന്നു ക്രിക്കറ്റ് താരങ്ങളും ഹാജരാവുകയായിരുന്നു. ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ നോബോള്‍ ചെയ്യുന്നതിന് കോഴവാങ്ങി എന്നതാണ് മൂന്ന് താരങ്ങള്‍ക്കെതിരേയുള്ള കുറ്റം.

മൂന്നുതാരങ്ങള്‍ക്കും മസര്‍ മജീദ് എന്ന ഇടനിലക്കാരനിലൂടെയാണ് പണം ലഭിച്ചത്. കളിക്കാര്‍ക്ക് നല്‍കാനായി 150,000 പൗണ്ട് മജീദ് കൈപ്പറ്റിയിരുന്നുവെന്നും തെളിഞ്ഞിരുന്നു. കോടതിയില്‍ പ്രോസിക്യൂഷനായി ക്രിക്കറ്റ് താരങ്ങള്‍ക്ക് ചിലവകുന്ന തുക നികുതിദായകരില്‍ നിന്നുതന്നെയായിരിക്കും ഈടാക്കുക. ഇംഗ്ലീഷ് കോടതിയുടെ കീഴിലാണ് കേസ് നടക്കുന്നത് എന്നതിനാലാണിത്.

ക്രിക്കറ്റിലൂടെ ധാരാളം പണം ലഭിച്ച താരങ്ങള്‍ക്ക് ഇനി നിയമസഹായം ലഭിക്കുമെന്ന കാര്യം നികുതിദായകരെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ടാക്‌സ്‌പേയേര്‍സ് അലയന്‍സിന്റെ എമ്മ ബൂണ്‍ പറഞ്ഞു. നിയമസഹായം അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കണമെന്നും പണക്കാരായ കായികതാരങ്ങള്‍ക്ക് ഇത് ലഭ്യമാകുന്നത് അതിശയമാണെന്നും എമ്മ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.