ടീം സെലക്ഷനില്‍ ധോണി എടുക്കുന്ന ചില തീരുമാനങ്ങള്‍ സെലക്ടര്‍മാരും ക്യാപ്റ്റനുമായുള്ള തര്‍ക്കത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അന്തിമ ഇലവനില്‍ ആരെല്ലാം കളിക്കണമെന്ന കാര്യം ധോണി തന്നിഷ്ടപ്രകാരം എടുക്കുന്നുവെന്നും സെലക്ടര്‍മാരോടും മറ്റുള്ളവരോടും കൂടിയാലേചനകള്‍ പോലും നടത്തുന്നില്ല എന്നുമാണ് പരാതി ഉയര്ന്നിരിക്കുന്നുത്.
വെസ്റ്റ്ഇന്‍ഡീസുമായുള്ള മല്‍സരത്തിന് മുമ്പ് മുഖ്യസിലക്ടര്‍ കൃഷ് ശ്രീകാന്ത് ധോണിയെ സന്ദര്‍ശിക്കാനെത്തിയെന്നും ഇരുവരും തമ്മില്‍ കടുത്ത വാക്പോര് നടന്നെന്നും പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ധോണിയുടെ ഓമനയായ പീയുഷ് ചൗളയും തമിഴ്നാട് സ്പിന്നര്‍ ആര്.അശ്വിനുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തിട്ടുള്ളത് എന്നും സൂചനയുണ്ട്.
ടീമിലെ രണ്ടാം സ്പിന്നര്‍ എന്ന നിലയില്‍ ചൗളയെ കളിപ്പിക്കാനാണ് ധോണി താല്‍പ്പര്യം കാണിക്കുന്നത്. പല മല്‍സരത്തിലും റണ്‍സ് വഴങ്ങിയിട്ടും ചൗളയെ പുറത്തിരുത്താന്‍ ധോണി തയ്യാറായിട്ടില്ല. അശ്വിന് കളിക്കാന്‍ അവസരം ലഭിക്കും എന്ന് ധോണി സെലക്ടര്‍മാരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തന്നിഷ്ടത്തോടെയാണ് ധോണി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
അതിനിടെ ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ അശ്വിന് അവസരം നല്‍കണമെന്ന് ധോണിയോട് സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. സെലക്ടര്‍മാര്‍ കോച്ച് ഗാരി കേര്സ്റ്റനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനിടെ ഞായറാഴ്ച്ച വീന്‍ഡീസുമായുള്ള മല്‍സരത്തില്‍ മധ്യനിരയില്‍ സുരേഷ് റെയ്നയെ കളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല