പ്രണയം മൊട്ടിടും മുന്‍പു തെന്നെ ഓസ്ട്രേലിയന്‍ സ്പിന്‍ മാന്ത്രികന് ഷെയ്ന് വോണും നടി എലിസബത്ത് ഹര്‍ലിയും തമ്മിലുള്ള പ്രണയത്തിനു തിരശ്ശീല വീണു. ഒരു ഓസ്ട്രേലിയക്കാരന്റെ ഭാര്യയ്ക്കു വോണ്‍ സെക്സ് മെസേജുകള്‍ അയച്ച വിവരം പത്രങ്ങളില്‍ പാട്ടായതോടെയാണ് ലിസ് പിണങ്ങിപ്പിരിയുന്നത്.
തന്റെ ഭാര്യയ്ക്ക് വോണ്‍ സ്ഥിരമായി മോശം മെസേജുകള്‍ അയയ്ക്കുന്നുവെന്ന പരാതിയുമായി ഓസ്ട്രേലിയക്കാരന് പരസ്യമായി രംഗത്തുവരികയായിരുന്നു. ഇയാളെ അനുനയിപ്പിക്കാന്‍ വോണ്‍ നോക്കിയെങ്കിലും നടന്നില്ല. വാര്‍ത്ത വന്നതോടെ ലിസ് ക്ഷുഭിതയാവുകയായിരുന്നു.
ഇന്ത്യന്‍ വ്യവസായി അരുണ്‍ നയാരുടെ ഭാര്യയായിരുന്ന ലിസ്, അരുണുമായുള്ള ജീവിതം അവസാനിപ്പിച്ചാണ് വോണുമായി കൂട്ടുകൂടിയത്. അരുണ്‍ നയാരുമായി പിരിഞ്ഞ വിവരം ഹര്‍ലി തന്നെയാണ് ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ഹര്‍ലി-അരുണ്‍ വിവാഹം 2007ല്‍ മാദ്ധ്യമങ്ങള്‍ ആഘോഷിച്ച സംഭവമായിരുന്നു. അത്യാഡംബരപൂര്‍വം നടന്ന വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും ലക്ഷക്കണക്കിന് പൗണ്ട് വാങ്ങിക്കൊണ്ടായിരുന്നു വിറ്റത്.
പരസ്ത്രീഗമനത്തില്‍ അഗ്രഗണ്യനാണ് ഷെയ്ന് വോണ്‍. 41കാരനായ വോണും 45 കാരിയായ ഹര്‍ലിയും ചുണ്ടുകള്‍ പരസ്പരം നുകര്‍ന്നു ചുറ്റിപ്പിണഞ്ഞു നില്ക്കുന്ന ചിത്രങ്ങള്‍ ന്യൂസ് ഒഫ് ദി വേള്‍ഡ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് അരുണും ഹര്‍ലിയും അകന്നത്. ഇപ്പാള്‍ വോണ്‍ തന്നെ സ്വയം വില്ലനായിരിക്കുന്നു.
അരുണുമായി അടുക്കുന്നതിനു മുന്‍പുള്ള ബന്ധത്തില്‍ ഹര്ലിക്ക് എട്ടു വയസ്സുള്ള ഒരു മകനുണ്ട്. ഇറ്റാലിയന്‍ മോഡല്‍ വാലെന്റിന പെഡ്രോണിയായിരുന്നു അരുണിന്റെ ആദ്യ ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല