സെന്റ് അല്‍ഫോണ്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് പാലക്കാട് സീനായ്, കുളത്തുവയല്‍ എന്‍.ആര്‍.സി, ടീം സംയുക്തമായി നോട്ടിങ്ഹാമിലെ സെന്റ്‌പോള്‍ ദേവാലയത്തില്‍ വചനശുശ്രൂഷയും കുടുംബനവീകരണ ധ്യാനവും നടത്തുന്നു.
ഏപ്രില്‍ 11,12 തീയതികളില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട് 6.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. ഫാ.ബെന്നി പീറ്റര്‍, സിസ്റ്റര്‍ മരിയ റോസ്, സിസ്റ്റര്‍ സ്റ്റാനി എന്നിവരാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുക. പ്രവൃത്തി ദിവസമായതിനാല്‍ മൂന്നുമണിക്ക് ഒരുമണിക്കൂര്‍ ഇടവേളയുണ്ടാകും. കുമ്പസാരത്തിനും കൗണ്‍സിലിംങിനും സൗകര്യമുണ്ടാകും.
കൗണ്‍സിലിംങ് വേണ്ടവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിലാസം. ST.PAUL CATHOLIC CHURCH, LENTONBOLUVARD, NOTTINGHAM-N672ET
CONTACT: ബിജോ07903237902, ടോം 07985620563
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല