കേരളത്തില്‍ മലയാളിയുടെ സായാഹ്നങ്ങളെ സമ്പന്നമാക്കിയ വോളിബോളിന്റെ ഗൃഹാതുരത്വം തെല്ലും കൈവിടാത്ത UK മലയാളികള്‍ ശനിയാഴ്ച നടക്കുന്ന ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആവേശത്തിമിര്‍പ്പിലാണ്ടു കഴിഞ്ഞു. യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്‍പതു ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ കേരള വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റ് നാളെ രാവിലെ 10 മണിയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍ അഫ്‌സല്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. ജെയിന്‍ കമ്മ്യൂണിറ്റി ഇന്റോര്‍ കോര്‍ട്ടില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക.
കോര്‍ട്ടിന്റെ വിലാസം :
Jain Community Centre
669 Stockport Road
Longsight, Manchester M12 4QE
നോക്ക് ഔട്ട് രീതിയിലുള്ള മത്സരത്തില്‍ ആദ്യ റൌണ്ടിലും സെമിയിലും മൂന്നു ഗെയിമുകളും ഫൈനലില്‍ അഞ്ചു ഗെയിമുകളും ആയിരിക്കും കളിക്കുക.വോളിബോള്‍ കളിയിലെ ഏറ്റവും പുതിയ നിയമങ്ങളും റാലി പോയിന്റ് സിസ്റ്റവും ആയിരിക്കും ഗെയിമുകള്‍ക്ക് ബാധകമാവുക.ജോണ്‍,അലെക്സ് എന്നിവര്‍ റഫറിമാരായിരിക്കും.
യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 9 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിവിധ സംഘടനകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ച പരിചയസമ്പന്നരായ താരനിരയാണ് യു കെയിലെ വിവിധ ടീമുകള്‍ക്ക് വേണ്ടി അണിനിരക്കുന്നത്.
യു കെയില്‍ ഇദം പ്രദമമായി നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്ന പംക്തിയില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് പ്രെസ്റ്റന്‍,കേംബ്രിഡ്ജ് ,കാഡിഫ്,ബേസിംഗ് സ്റ്റോക്ക് ടീമുകളെയാണ്.
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡിഫ് ടീം
ടീം അംഗങ്ങള്‍
ജോര്‍ജ് വര്‍ഗീസ്
രാജേഷ് നാഗനൂലില്‍
അബ്രഹാം ജോസഫ്
അലെക്സ് മാത്യു
നോബിള്‍ ജോണ്‍
ടോമി ജോണ്‍
സാബു ജോസഫ്
വിനോദ് മെഴ്സേലിന്‍
രാജേഷ് ഫിലിപ്പ്
ഓള്‍ ഇന്ത്യ വോളിബോള്‍ ക്ലബ് പ്രെസ്റ്റന്‍
ടീം അംഗങ്ങള്‍
ബിജു മാത്യു
ബെന്നി ജോണ്‍
നോബി ജോസഫ്
ബാബു വര്‍ഗീസ്
പ്രശാന്ത് കുമാര്‍
ജുമോന്‍ ബേബി വടക്കുംചേരില്‍
ടോമി ജോസഫ് ( മാനേജര്‍ & കോച്ച്)
ബേസിംഗ് സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ടീം
ടീം അംഗങ്ങള്‍
ബെന്നി – മുന്‍ സര്‍വിസസ് താരം
മനോജ് – മുന്‍ ഉഴവൂര്‍ കോളേജ് താരം
അനുഷ് -മുന്‍ ഉഴവൂര്‍ കോളേജ് താരം
ഏലിയാസ് – മുന്‍ നാമക്കുഴി വോളിബോള്‍ ക്ലബ് താരം
ലിജു – മുന്‍ പാലാ സെന്റ് തോമസ് കോളേജ് താരം
അമീര്‍ – യൂണിവേഴ്സിറ്റി താരം
ടിബിന്‍ – മുന്‍ കോഴിക്കോട് ജില്ല ജൂനിയര്‍ ടീം അംഗം
ജോണി – കോച്ച്
സ്പൈക്കേഴ്സ് കേംബ്രിഡ്ജ്
ടീം അംഗങ്ങള്‍
ബിജു – മുന്‍ നിര്‍മല കോളേജ് താരം
ജസ്റ്റിന്‍ – മുന്‍ സെന്റ് തോമസ് കോളേജ് താരം
ഡെന്നി – കണ്ണൂര്‍ കോളേജ് താരം
മനു
ബിക്കു
ബിനോയ്
സിനോ
അനില്‍
വിന്‍സെന്റ്
റോയ്
മറ്റു ടീമുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍
മാഞ്ചസ്റ്റര്‍ വോളി : ആരോടും ചലന്ജ് ചെയ്യാന്‍ തയ്യാറായി ബെര്‍ക്കിന്‍ഹെഡ് ചലെന്ജെഴ്സ്
മാഞ്ചസ്റ്റര്‍ വോളി : സ്വന്തം തട്ടകത്തില്‍ കിരീടം നേടാന്‍ ഇരട്ടക്കരുത്തുമായി മാഞ്ചസ്റ്റര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല