നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഏകദേശ പട്ടികയായി. എന്നാല്‍, മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ആലോചനകളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് ഏറ്റവും അടുത്തദിവസം തന്നെ മുഴുവന്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
അതേസമയം, വിവാദമായ എറണാകുളം സീറ്റില്‍ എന്‍ എസ് യു ദേശീയ അധ്യക്ഷന്‍ ഹൈബി ഈഡന് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ടെന്നാണ് സൂചന. സിറ്റിംഗ് എം എല്‍ എ ഡൊമിനിക് പ്രസന്റേഷന് എറണാകുളം സീറ്റിന് അവകാശം ഉന്നയിച്ച സാഹചര്യത്തില്‍ കൊച്ചിയിലോ വൈപ്പിനിലോ ആയിരിക്കും ഹൈബി മത്സരിക്കുക എന്ന് സുചനയുണ്ടായിരുന്നു. എന്നാല്‍, എറണാകുളത്ത് പ്രസന്റേഷന് വേണ്ട ഹൈബി തന്നെ മതിയെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും പെരുമ്പാവൂരില്‍ പി പി തങ്കച്ചനും അരുവിക്കരയില്‍ ജി കാര്‍ത്തികേയനും മത്സരിക്കും. നിലമ്പൂരില്‍ ആര്യാടന് മുഹമ്മദും തൃക്കാക്കരയില്‍ ബെന്നി ബഹനാനും മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനും പറവൂരില്‍ വി ഡി സതീശനും കൊയിലാണ്ടിയില്‍ കെ പി അനില്‍കുമാറും മത്സരിക്കും.
വണ്ടൂരില്‍ എ പി അനില്‍കുമാര്‍ ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥും ആലപ്പുഴയില്‍ എ എ ഷുക്കൂറും അമ്പലപ്പുഴയില്‍ എം ലിജുവും വൈപ്പിനില്‍ അജയ് തറയിലും കുന്നത്തുനാടില്‍ വി പി സജീന്ദ്രനും അങ്കത്തട്ടില്‍ പോരിനിറങ്ങും.തൃപ്പുണിത്തുറയില്‍ കെ ബാബുവും ആലുവയില്‍ അന്‍വര്‍ സാദത്തും അടൂരില്‍ പന്തളം സുധാകരനും കൊല്ലത്ത് ശൂരനാട് രാജശേഖരനും ജനവിധി തേടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല