1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2011

സര്‍ക്കാര്‍ സബ്‌സിഡി കുറഞ്ഞതോടെ പ്രായമായവര്‍ക്ക് നല്‍കിവരുന്ന ഫ്രീ ബസ് പാസുകള്‍ നിയന്ത്രിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ ലഭിക്കുന്ന മില്യണിലധികം ആളുകളെ ഇത് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇത്തരം പാസുകള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ യാത്രാ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതിന്റെ ആദ്യപടിയാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം യാത്രാ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാറിന് ഒരുവര്‍ഷം ഒരു ബില്യണ്‍പൗണ്ട് ചിലവാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇത്തരത്തില്‍ ചിലവഴിക്കുന്ന തുകയില്‍ 28 ശതമാനം കുറവ് വരുത്താനാണ് നീക്കം നടക്കുന്നത്. ഇങ്ങനെ സേവനം നടത്തുന്ന ബസുകളുടെ റൂട്ടുകള്‍ വെട്ടിച്ചുരുക്കുന്ന നടപടിയും ഉടനേ ഉണ്ടായേക്കും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലൂടെയും വലിയ എസ്‌റ്റേറ്റുകളിലൂടെയും ഉള്ള റൂട്ടുകളിലായിരിക്കും കുറവ് വരുക.

2008 ഏപ്രില്‍ മുതലാണ് ഫ്രീ ബസ് യാത്രാപാസുകള്‍ അനുവദിച്ചുതുടങ്ങിയത്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ള 11 മില്യണ്‍ ആളുകള്‍ ഇതിന്റെ ഗുണഫലം അനുഭവിക്കുന്നുണ്ട്. അതിനിടെ പ്രായമേറിയവരുടെ ബസ് യാത്രാ പാസില്‍ കുറവ് വരുത്തുന്നത് ആപത്ക്കരമായ ഫലങ്ങള്‍ ഉളവാക്കുമെന്ന് നാഷണല്‍ പെന്‍ഷനേഴ്‌സ് കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി ഡോട്ട് ഗിബ്‌സണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.