ക്ലാസുകളില്‍ ക്രൂശിതയേശുവിന്റെ രൂപം പ്രദര്‍ശിപ്പിക്കാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ ജഡ്ജിമാര്‍ അനുമതി നല്കി. സാമാന്യബുദ്ധിയോടെയുള്ള വിധിയാണിതെന്ന് യു.കെയിലെ ക്രിസ്താനികള്‍ അഭിപ്രായപ്പെട്ടു.
ക്ലാസുകളില്‍ റോമന്‍ കാത്തോലിക് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്നും ഇത്തരം ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിസ്ത്യന്‍ വിഭാഗക്കാരല്ലാത്ത കുട്ടികളെ ബാധിക്കില്ലെന്നും ജഡ്ജിമാര്‍ വിധിച്ചു. സ്ട്രാസ്ബൗര്‍ഗ് കോടതിയിലാണ് നിര്‍ണായക വിധിപ്രഖ്യാപനം നടന്നത്. യൂറോപ്പിലാകെ ഉടനേതന്നെ വിധി നടപ്പിലാക്കും.
എന്നാല്‍ ബ്രിട്ടിഷ് കോടതി നിയമങ്ങളും യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങളും തമ്മില്‍ ഒരു വാഗ്വാദത്തിന് ഇത് കാരണമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞവര്‍ഷം എന്‍.എച്ച്.എസ് വാര്‍ഡില്‍ ക്രൂശിത രൂപം സ്ഥാപിക്കാന്‍ ക്രിസ്ത്യന്‍ നേഴ്സായ ഷിറിലേ ചാപ്ലിന് അനുമതി നല്‍കാതിരുന്നത് വന്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ക്രൂശിതരൂപം വിശ്വാസത്തിന്റെ അവിഭാജ്യഘടകമായി കാണാനാകില്ലെന്ന് പറഞ്ഞായിരുന്നു ഇത്.
അതിനിടെ വിധി സ്ട്രൗസ്ബര്ഗ് കോടതിയുടെ നിയമസാധുതയില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്്. ബ്രിട്ടനിലും മറ്റ് 46 രാഷ്ട്രങ്ങളിലും വിധി എങ്ങിനെ നടപ്പാക്കും എന്ന കാര്യവും ഏറെ ചര്‍ച്ചയ്ക്ക് വിധേയമാകും. എന്നാല്‍ കോടതിയുടെ വിധി ബ്രിട്ടനും അംഗീകരിക്കുമെന്നും അത് മതസ്വാതന്ത്ര്യത്തില്‍ നിര്‍ണായക മാറ്റം സൃഷ്ടിക്കുമെന്നും ക്രിസ്റ്റിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ മൈക്ക് ജഡ്ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല