സൌത്ത് ആഫ്രിക്ക 50 ഓവറില്‍ 284 റണ്‍സ്
ലോകകപ്പ് ഗ്രൂപ്പ് ‘ബി’യിലെ നിര്‍ണായക പോരാട്ടം ഇന്ന്. കരുത്തരായ ദക്ഷിണാഫ്രിക്കയും സംയുക്ത ആതിഥേയരായ ബംഗ്ലാദേശും കൊമ്പുകോര്‍ക്കുന്ന മത്സരം ഗ്രൂപ്പില്‍ ക്വാര്‍ട്ടര്‍ ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും വെസ്റ്റിന്ഡീസിന്റെയുമൊക്കെ മുന്നേറ്റത്തെ ബാധിക്കും. ബംഗ്ലാദേശ് തോറ്റാല്‍ ദക്ഷിണാഫ്രിക്കക്കൊപ്പം ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ക്വാര്‍ട്ടറില്‍ ഇടമുറപ്പിക്കും. എട്ടു പോയന്റുള്ള ദക്ഷിണാഫ്രിക്ക മാത്രമാണ് ഗ്രൂപ്പ് ‘ബി’യില്നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീം. ഇന്ന് മുഴുവന്‍ കരുത്തും പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയെ കീഴടക്കുമെന്ന് ബംഗ്ലാ ക്യാപ്റ്റന്‍ ശകീബുല്‍ ഹസന് പറഞ്ഞു.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആദ്യം ബാറ്റ് സൌത്ത് ആഫ്രിക്ക 50 ഓവറില്‍ 284 റണ്‍സ് എടുത്തിട്ടുണ്ട് .
ഗ്രൂപ്പ് ‘എ’യില്‍ ഇന്ന് നടക്കുന്ന കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ പാകിസ്താനെ നേരിടും. ഇരു ടീമും ക്വാര്‍ട്ടറില്‍ ഇടമുറപ്പിച്ചിട്ടുണ്ട്. ലോകകപ്പില്‍ തുടരെ 34 മത്സരങ്ങള്‍ ജയിച്ച ഓസീസിന് തടയിടുകയാണ് പാകിസ്താന്റെ ഉന്നം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല