ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ ബെല്‍ഫാസ്റ്റില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണത്തിരുന്നാള്‍ ആചരിച്ചു. സെന്‍റ് പോള്‍സ് പള്ളിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജോസഫ് കറുകയിലിന്‍റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. യൗസേപ്പിതാവിന്‍റെ മാതൃക പിന്തുടര്‍ന്ന് ജീവിതപ്രതിസന്ധികളെ നേരിടാന്‍ കഴിയണമെന്ന് റവ. ഡോ. ആന്‍റണി പെരുമായന്‍ തിരുന്നാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞും തിരുന്നാള്‍ പ്രദക്ഷിണവും പാച്ചോര്‍ നേര്‍ച്ചയും നടന്നു.
വികാരി ഫാ. ടോണി ഡെവ് ലിന്‍ പാച്ചോര്‍ വെഞ്ചരിച്ചു. റവ. ഡോ. ആന്‍റണി പെരുമായന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുന്നാള്‍ നടത്തിപ്പിന് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല