ലിവര്‍പൂളിലെ യുവതീയുവാക്കളുടെ കലാപരവും കായികപരവും വിദ്യാഭ്യാസപരവുമായ കഴിവുകളെ കണ്ടെത്തി അവരില്‍ സംഘടനാ ശേഷിയും നേതൃഗുണവും വളര്‍ത്തുക, അവരുടെ നാനാവിധമായ കഴിവുകളെ പരിപോഷിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകരിക്കുന്ന ലിമയുടെ യുവജന വിഭാഗമാണ് ”യുവ
യുവയുടെ മുഴുവന്‍ ഭാരവാഹികളും യുവതീ യുവാക്കളായിരിക്കും. ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രക്ഷാകര്‍തൃത്വത്തിലും നേതൃത്വത്തിലും ആയിരിക്കും യുവയുടെ പ്രവര്‍ത്തനങ്ങള്‍. 13 വയ്‌സിനും 30 വയസ്സിനും ഇടയിലുള്ള ആര്‍ക്കും യുവയില്‍ അംഗമാകാം. യുവയില്‍ അംഗമായിട്ടുള്ള ആര്‍ക്കും മറ്റേത് സംഘടനയിലും പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.
യുവ യുടെ ആദ്യ മീറ്റിംഗ് ഈ വരുന്ന 26ന് ശനിയാഴ്ച്ച വൈകിട്ട് 3.30ന് ഓള്‍ഡ് സ്വാന്‍ ഓള്‍സെയിന്റ്‌സ് പാരിഷ്ഹാളില്‍ നടക്കുന്നതായിരിക്കും. അന്നേദിവസം യുവയുടെ 2011-2012 ലെ ഭാരവാഹികളെ തിരഞ്ഞെടുക്കും. ലിവര്‍പൂളിലെ മുഴുവന്‍ യുവതീ യുവാക്കളേയും അവരുടെ മാതാപിതാക്കളേയും ഈ സുദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ടിജോ തോമസ് 07585604987,നിഥിന്‍ വര്‍ഗീസ് 07891894016, സെബാസ്റ്റ്യന്‍ ജോസഫ് 07809566985,മെലീസ ഇമ്മാനുവേല്‍ 07737131024 എന്നിവരില്‍ നിന്ന് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല