1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2011

ലണ്ടന്‍: ആയുധങ്ങള്‍ കൈവശം വച്ചതിന് പിടിയിലാവുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കത്തി, ബ്ലെയ്ഡ് തുടങ്ങിയ ആയുധങ്ങള്‍ കൈവശം വച്ചതിന് ഒരു ദിവസം അഞ്ച് പേരെങ്കിലും പിടിയിലാവുന്നു എന്നാണ് കണക്ക്. പൊതു സ്ഥലങ്ങളില്‍ ഇത്തരം ആയുധങ്ങളുമായി സഞ്ചരിച്ചതിന് പിടിയിലായ 11 വയസുകാരുടെ എണ്ണം കഴിഞ്ഞപത്തുവര്‍ഷത്തേക്കാള്‍ നാല് മടങ്ങ് വര്‍ധിച്ചതായാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പിടിയിലാവുന്ന 12 വയസുപ്രായമുള്ളവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

കുട്ടികളിലെ അക്രമവാനസ ഇല്ലാതാക്കാനുള്ള പോലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം ആയുധങ്ങള്‍ കൊണ്ട് മുറിവേറ്റ് ഏതാണ്ട് 3,700 ആളുകള്‍ ചികിത്സതേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഇരകളില്‍ 80% 14 വയസിനു താഴെയുള്ളവരായിരുന്നു.

അക്രമവാസനയുള്ള കുട്ടികളുടെ സംഘത്തിന്റെ എണ്ണം കൂടുന്നതോടൊപ്പം കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ അക്രമകാരികളാവുകയാണെന്നും ഇത്തരം കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്ന പാട്രിക് രാഗന്‍ പറയുന്നു. മിക്കകുട്ടികളും പദവിയുടെ പ്രതീകമായാണ് ഈ കത്തിയെ കാണുന്നത്. മിക്കവരും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയാണ് കൊണ്ടുവരുന്നത്. എന്നാല്‍ ചിലര്‍ പൊട്ടിയ സീഡികള്‍ പോലും ആയുധങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഘങ്ങള്‍ ഏഴ്, എട്ട് വയസുള്ള കുട്ടികളെ ആയുധങ്ങളും മയക്കുമരുന്നും ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നും റീഗന്റെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ക്രിമിനാലിറ്റി എയ്ജിന് താഴെയുള്ളവരാണെന്നതിനാലാണ് കൊച്ചു കുട്ടികളെ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദശാബ്ദത്തില്‍ 18വയസിന് താഴെയുള്ള 11,000 പേരെ ആയുധങ്ങള്‍ കൈവശം വച്ചതിന് പിടിക്കപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.