സ്വന്തം ലേഖകന്‍
ബ്രിസ്റ്റോള്‍: യു.കെ.കെ.സി.എയുടെ ആഭിമുഖ്യത്തില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ നടത്തിക്കൊണ്ടിരിക്കുന്ന ജ്യോതിപ്രയാണത്തിന് ബ്രിസ്റ്റോളില്‍ നിന്നും കെന്റിലേക്കുള്ള ചടങ്ങ് വിസ്മയമായി. ബ്രിസ്റ്റോളിലെ ക്നാനായി തൊമ്മന് ഹാളില്‍ വിശുദ്ധകുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ബ്രിസ്റ്റോള്‍ ക്നനായ അസോസിയേഷന്റെ പ്രസിഡന്റ് സ്റ്റീഫന്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോസ്സി സ്വാഗതം ആശംസിച്ചു. മുന്‍ യു.കെ.കെ.സി.എയുടെ കരുത്തനായ പ്രസിഡന്റ് സിറില്‍ കൈതവേലി സിറില്‍ പടപ്പുറക്കിന് ജ്യോതി കൈമാറി. ബ്രിസ്റ്റോളില്‍ നിന്നും കെന്റിലേക്ക് ജ്യോതിപ്രയാണം എത്തിച്ചേരുകയും മെയ്മാസം ബിര്‍മിംഗ് ഹാമില്‍ സമാപിക്കുകയും ചെയ്യും. ചടങ്ങിന് ആശംസ ആര്‍പ്പിച്ചുകൊണ്ട് മുന്‍ യു.കെ.കെ.സി.എ പ്രസിഡന്റ് സിറിള്‍ കൈതവേലി, ഐന്സ്റ്റിന് വാലയില്‍, എബി നെട്ടംവാംമ്പുഴ, സിറിള്‍ പടപ്പുറക്കന് എന്നിവര്‍ പ്രസംഗിച്ചു. യു.കെ.കെ.സി.എയുടെ 2007കണ്വന്ഷന് വിജയിപ്പിച്ച ഭാരവാഹികളായ സിറിള്‍ കൈതവേലി, സ്റ്റെബി ചെറിയാക്കന്‍, ഷാജി വാരാകുടി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൊഴുപ്പേകി.
ബ്രിസ്റ്റോളില്‍ നടന്ന വര്ണശമ്പളമായ ചടങ്ങിന് മത്യുവില്ലൂത്തറ, വിനോദ്മണി, ബിനോയി ചാലിശ്ശേരി, റെജി കുടിലില്‍ എന്നിവര്‍ നേതൃത്വം നല്കി. യു.കെ.കെ.സി.എയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കണ്വെന്ഷന് നേതൃത്വം കൊടുത്ത സിറിള്‍ കൈതവേലിക്കും ഷാജി വാരാകുടിക്കും ബ്രിസ്റ്റോളിലെ ചടങ്ങിന് സാക്ഷിയായത് ഏറെ കൗതുകമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല