ബ്രിട്ടനിലെങ്ങും വില്യം രാജകുമാരന്റെയും പ്രതിശ്രുത വധു കേറ്റ് മിഡില്ട്ടണിന്റെയും വിവാഹ വാര്‍ത്തകളാണ്. രാജകീയ വിവാഹത്തെക്കുറിച്ചുള്ള എന്തും ഇപ്പോള്‍ വാര്‍ത്തയാണ്.കേറ്റ് ധരിക്കുന്ന ഗൌണ്‍, ഒരുങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍,കല്യാണത്തിന് വരുന്ന അതിഥികള്‍,വരാത്തവര്‍ അങ്ങിനെ എന്തും ഇവിടെ വാര്‍ത്തയാണിപ്പോള്‍
ഏറ്റവും പുതിയ വാര്‍ത്ത ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നതാണ്.അത് കേറ്റ് വിവാഹത്തിനെത്തുന്ന വാഹനത്തെക്കുറിച്ചാണ്.പരമ്പരാഗത രീതിയില്‍ കുതിരവണ്ടിയിലേറി വരുന്ന പതിവ് മാറ്റാനാണ് വില്യം രാജകുമാരന്റെ തീരുമാനം. ഭാവിവധു കേറ്റിന്റെ നിര്‍ബന്ധപ്രകാരമാണ് ഇതെന്നും പറയപ്പെടുന്നു.
വിവാഹത്തിനായി പുത്തന്‍ ജഗ്വാര്‍ XJ ആഡംബര കാറുകള്‍ തന്നെ വേണമെന്നായിരുന്നു കേറ്റിന്റെ ആവശ്യം.ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയാണ് ജഗ്വാര്‍ കാറുകള്‍ നിര്‍മിക്കുന്നത്.
രാജകീയ വാഹനങ്ങളായി വിശേഷിപ്പിയ്ക്കുന്ന റോള്‍സ് റോയ്സിനും ബെന്റ്ലിയ്ക്കും തിരിച്ചടിയാണിതെന്നു പറയപ്പെടുന്നു. വിവാഹവേളയില്‍ ജഗ്വാര്‍ താരമായി മാറുന്നതോടെ മറ്റു ആഡംബരകാറുകളെല്ലാം പിന്നിലായിപ്പോകും. ലോക സമ്പദ് വ്യവസ്ഥയില്‍ മുന്നോട്ട് കുതിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് അഭിമാനിക്കാന്‍ ഒരു രാജകീയ അംഗീകാരം കൂടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല