വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അന്താരാഷ്ട്രനിര്‍ദേശം ഗദ്ദാഫി സേന തള്ളിയതിനെത്തുടര്‍ന്ന് ലിബിയക്കെതിരെ പാശ്ചാത്യ സഖ്യസേന കടല്‍, വ്യോമമാര്‍ഗങ്ങളിലൂടെ അതിശക്തമായ ആക്രമണം തുടങ്ങി. ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ആസ്ഥാന മന്ദിരത്തിനുനേരെ മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരം ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്
ഇറാഖ് യുദ്ധത്തിന് ശേഷം അറബ് ലോകം സാക്ഷ്യം വഹിയ്ക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ലിബിയയില്‍ അരങ്ങേറുന്നത്. ‘ഓപ്പറേഷന്‍ ഒഡിസിഡോണ്‍’ എന്നു പേരിട്ട പാശ്ചാത്യ ആക്രമണത്തില്‍ സഖ്യസേന 110 ടോമാഹാക് മിസൈലുകളും 40 ബോംബുകളുമാണ് ലിബിയന്‍ സേനാകേന്ദ്രങ്ങളില്‍ വര്‍ഷിച്ചത്.
തലസ്ഥാനമായ ട്രിപ്പോളിയും മെഡിറ്ററേനിയന്‍ തീരത്തെ മിസ്രാത തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപത് സേനാ കേന്ദ്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കയുടെയും ബ്രിട്ടന്റെയും പടക്കപ്പലുകളിലും അന്തര്‍വാഹിനികളിലും നിന്നാണ് മിസൈലുകള്‍ പ്രയോഗിച്ചത്. ആക്രമണത്തില്‍ ലിബിയയുടെ വ്യോമത്താവളങ്ങള്‍ക്കും സൈനിക സന്നാഹങ്ങള്‍ക്കും വന്‍നാശം സംഭവിച്ചതായി സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ ട്രിപ്പോളിയില്‍ കേണല്‍ ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബ് അല്‍ അസീസിയ സൈനികത്താവളത്തിന് സമീപവും സഖ്യസേനാ വിമാനം ബോംബുകള്‍ വര്‍ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല