ജില്ലയിലെ മുട്ടുചിറ മാന്‍വെട്ടം മേഖലകളില്‍നിന്നും യുകെയിലേക്ക് കുടിയേറിയ പറന്പില്‍ കുടുംബാംഗങ്ങളുടെ കൂട്ടായ്മ ജൂണ്‍ നാലിന് റെഡ്ഡിംഗ് വെയര്‍ഹൗസ് ഹാളില്‍(WYCLIFF CHURCH, IA CUMBERLAND ROAD, CEMETARY JUNCTION, READING, RG1 4LS) നടക്കും.ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ ഒന്പതിന് ഫാ. സാബു പനതാങ്ങിയിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലി നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍.കുടുബാംഗമായ പ്രിന്‍സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബെന്നി പടിഞ്ഞാറേക്കുറ്റ്(0160643334), സജിന്‍ പുല്ലുകാലാ(01183750451)എന്നിവരുമായി ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല