ലണ്ടന്‍: പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് നടപ്പാക്കുന്ന എര്‍ത്ത് അവര്‍ എന്ന പരിപാടിക്ക് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പൂര്‍ണ പിന്തുണ. ലോകം മുഴുവനും ഒരു മണിക്കൂര്‍ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ പ്രകൃതിക്കുവേണ്ടി അണിചേരുന്ന പരിപാടിയാണിത്. ശനിയാഴ്ച നടത്തുന്ന എര്‍ത്ത് അവര്‍ പരിപാടിയെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി യുടൂബില്‍ ഒരു സന്ദേശം റെക്കോഡ് ചെയ്തിട്ടുണ്ട്. അന്നേദിവസം ലോകമുഴുവനുമുള്ള ലക്ഷക്കണക്കിനാളുകള്‍ 60മിനിറ്റുനേരം വൈദ്യതിപ്രവര്ത്തിപ്പിക്കാതിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘കാലാവസ്ഥാ മാറ്റങ്ങള്‍ തടയേണ്ടത് എല്ലാവരുടേയും ചുതലയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ എന്നും പോരാടുന്ന സര്‍ക്കാരാണ് ബ്രിട്ടനിലെ കൂട്ടുകക്ഷി സര്‍ക്കാര്‍. എന്നാല്‍ അതിന്റെ വിജയവും പരാജയവും ഓരോ വ്യക്തിയും സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും . കാലാവസ്ഥാ മാറ്റത്തിനെ പ്രതിരോധിക്കാനാണ് നമ്മള് എര്‍ത്ത് അവര്‍ നടത്തുന്നത്. ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ സമയത്ത് ലൈറ്റ് അണച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള പരിപാടിയില്‍ പങ്കുചേരും. കാമറൂണ്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ചത്തെ പരിപാടിയില്‍ 130 രാജ്യങ്ങളിലെ വീടുകളിലും, ബിസിനസ് സ്ഥാപനങ്ങളിലും, ഒരുമണിക്കൂര്‍ വൈദ്യുതി ഉപഭോഗം നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 8.30നാണ് എര്‍ത്ത് അവര്‍ ആംരഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല