ലണ്ടന്‍: ചുളിവില്ലാത്ത അഞ്ച് പൗണ്ട് നോട്ട് കെട്ടുകള്‍ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇനി മുതല്‍ ഇത് സാധ്യമാകും. അഞ്ച് പൗണ്ട് നോട്ടുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുകയാണ്. ഓരോ വര്‍ഷവും ഏതാണ്ട് 800മില്യണ്‍ നോട്ടുകള്‍ പുറത്തിറക്കാനാണ് തീരുമാനം.
ചുളിഞ്ഞ നോട്ടുകള്‍ ടിക്കറ്റ് മെഷീനുകള്‍ നിരസിക്കാന്‍ തുടങ്ങിയതും കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ നല്കുന്ന എ.ടി.എമ്മുകളുടെ എണ്ണം വര്‍ധിച്ചതുമാണ് ഈ തീരുമാനത്തിനു പിന്നില്‍. ചുളിഞ്ഞ നോട്ടുകള്‍ കണ്ട് ജനങ്ങള്‍ മടുത്തെന്നും, വൃത്തിയുള്ള നോട്ടുകളുടെ ലഭ്യത കുറഞ്ഞെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ പഠനത്തില്‍ വ്യക്തമായതായി ബാങ്കിന്റെ ഹെഡ് വിക്ടോറിയ ക്ലിലാന്റ് പറഞ്ഞു. വൃത്തിയുള്ള അഞ്ച് പൗണ്ട് നോട്ടുകള്‍ കാണാനില്ലെന്ന് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളിലൂടെയും സര്‍വ്വേകളിലൂടെയും മനസിലാക്കാനായതായി അവര്‍ വ്യക്തമാക്കി.
ബ്രിട്ടനിലെ 63,200ത്തോളം ക്യാഷ് മെഷീനുകളില്‍ 2,000മാത്രമാണ് 5പൗണ്ട് നോട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചുളിഞ്ഞ ഈ നോട്ടുകള്‍ കാരണം യന്ത്രത്തിന് ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാവുന്നതെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. എച്ച്.എസ്.ബി.സിയുടെ കണക്കുപ്രകാരം 70പൗണ്ടാണ് ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന ശരാശരി തുക. അതിനാല്‍ തുക ഇതിലും കുറഞ്ഞ സ്ഥലങ്ങളിലുള്ള മെഷീനുകള്‍ക്ക് അഞ്ച് പൗണ്ട് നോട്ടുകള്‍ നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ അഞ്ച്പൗണ്ട് നോട്ട് ഒഴിവാക്കുക എന്നത് സാധ്യമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല