സിഡ്നി: ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും റിക്കിപോണ്ടിംഗിനെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ലോകകപ്പ് കഴിയുന്നതോടെ ടീമിന് പുതിയ ക്യാപ്റ്റനെ ലഭിക്കുമെന്നാണ് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി അടുത്ത ബന്ധമുള്ളവര്‍ അടക്കം പറയുന്നത്.
അടുത്തമാസം ബംഗ്ലാദേശിനെതിരേ നടക്കുന്ന പരമ്പരയില്‍ ടീം പുതിയ ക്യാപ്റ്റന്റെ കീഴിലായിരിക്കും കളിക്കാനിറങ്ങുക. തുടര്‍ച്ചയായ രണ്ട് ആഷസ് പരമ്പരയും നഷ്ടപ്പെടുത്തിയ ക്യാപ്റ്റന്‍ എന്ന ദുഷ്പ്പേര് റിക്കി പോണ്ടിംഗിന് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.
പോണ്ടിംഗിന്റെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെക്കുറിച്ച് സംശയം ഉയര്‍ന്നിരുന്നു. സിംബാബ്വേയ്ക്കെതിരായ മല്‍സരത്തില്‍ പുറത്തായശേഷം ഡ്രസിംഗ് റൂമിലെ ടി.വി തല്ലിപ്പൊളിച്ചതും ഗ്രൗണ്ടില്‍ നടത്തുന്ന ‘പ്രകടനങ്ങളും’ ടീം മാനേജ്മെന്റിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല