ക്‌നാനായ യാക്കോബായ ജനതയുടെ യൂറോപ്പിലെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ യാക്കോബായ സംഗമത്തിന് സെപ്റ്റംബര്‍ പത്താംതീയതി ബ്രിസ്‌റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ആതിഥ്യം വഹിക്കും. മാര്‍ച്ച് 13ന് ഫാ. സജി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ കൂടിയ ഔദ്യോഗിക പൊതുയോഗമാണ് മുഖ്യവേദിയുടെ ലഭ്യത പരിഗണിച്ച് മുന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനാടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ പത്തിന് സംഗമ തീയതി നിശ്ചയിച്ചത്. പിന്നീട് മേഖലാ ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പൊലീത്തയുടെ അംഗീകാരത്തോടെ ഈ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ – യാക്കോബായ പള്ളി പൊതുയോഗം ഐക്യകണ്‌ഠ്യേന മൂന്നാമത് ക്‌നാനായ സംഗമത്തിനുള്ള വര്‍ക്കിങ് കമ്മിറ്റിക്ക് രൂപം നല്‍കി. ഇടവകയിലെ എല്ലാ പൊതുയോഗ അംഗങ്ങളെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത വിവിധ വര്‍ക്കിങ് കമ്മിറ്റികളില്‍ നിന്നും അതത് കമ്മിറ്റികളുടെ മുഖ്യ ചുമതല വഹിക്കുന്ന ഓരോ വ്യക്തികളെ തിരഞ്ഞെടുത്തു. അവരുടെ പേരുകള്‍ യഥാക്രമം:
പേട്രണ്‍ : ആര്‍ച്ച് ബിഷപ് അയൂബ് മാര്‍ സില്‍വാനോസ്
പ്രസിഡന്റ്: റവ. ഫാ. സജി ഏബ്രഹാം
ജനറല്‍ കണ്‍വീനര്‍: ഫാ. ജോമോന്‍ പുന്നൂസ്
കണ്‍വീനേഴ്‌സ്: ജേക്കബ് സ്റ്റീഫന്‍ ആന്‍ഡ് പ്രിന്‍സി ഫിലിപ്
പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍: സുനോജ് തോമസ്
ഫിനാന്‍സ്: റെജി മാത്യു
റിസപ്ഷന്‍: അപ്പു മണലിത്തറ
പബ്ലിസിറ്റി ആന്‍ഡ് അഡ്വര്‍ടൈസ്‌മെന്റ്: ജോമോന്‍ ഏബ്രഹാം
കമ്യൂണിക്കേഷന്‍: കുര്യന്‍ എ.കെ.
ഇന്‍വിറ്റേഷന്‍: ജോസഫ് കുര്യന്‍
സ്‌റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍: അനില്‍ കെ. ഐസക്
ഫുഡ്: അലക്‌സ് ചാക്കോ
പ്രൊസഷന്‍: ജിം സി. ഫിലിപ്
വിവിധ കമ്മിറ്റികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.bristolknanayachurch.com (News & Events)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല