ബിനോയ് ജൊസഫ്
ഇനിയുള്ള രണ്ടാഴ്ച ആഘോഷങ്ങളുടെതാണ്.ക്രിസ്മസ്,ന്യൂ ഈയര്‍ ആഘോഷങ്ങളും നോയമ്പ് വീടലും,ജോലി സ്ഥലത്തെ പാര്‍ട്ടികളും ഒക്കെയായി മൊത്തത്തില്‍ ഒരു ഉത്സവ പ്രതീതി.അതിന്റെ കൂടെ പഴി പറയാന്‍ നല്ല മഞ്ഞും തണുപ്പും.ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ഒരു സ്മാള്‍ അടിക്കാനുള്ള പ്രേരണ നമ്മളില്‍ പലര്‍ക്കും ഉണ്ടായേക്കാം.പോലിസ് ആകട്ടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടി കൂടാന്‍ കര്‍ശനമായ പരിശോധനയാണ് ക്രിസ്മസ് കാലത്ത് നടത്തുന്നത്.
മലയാളികളിലെ സ്മാളടിക്കാര് രണ്ടു വിഭാഗമാണ്.ഭാര്യക്ക് കിട്ടിയ ഡ്രൈവിംഗ് ലൈസന്‍സ് തനിക്ക് കിട്ടിയ ഡ്രിങ്കിംഗ് ലൈസന്‍സ് ആയി കണക്കാക്കുന്ന ഒരു വിഭാഗവും അത്യാവശ്യം ഒന്നോ രണ്ടോ അടിച്ചോ അല്ലാതെയോ സ്വന്തം വാഹനമോടിക്കുന്ന മറ്റൊരു വിഭാഗവും.ഏതു തരക്കാരായാലും മദ്യപിച്ച് വാഹനമോടിക്കുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ നിലവിലുള്ള നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
നിയമപരമായ പരിധി
വാഹനം ഓടിക്കുന്നതിനു മുന്‍പ് അല്പം പോലും മദ്യം കഴിക്കാന്‍ പാടില്ല എന്ന തെറ്റായ ധാരണ നമ്മളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ യു കെയിലെ നിയമപ്രകാരം വാഹനമോടിക്കുന്നതിനു മുന്‍പ് കഴിക്കാവുന്ന മദ്യത്തിന്റെ അളവ് താഴെപ്പറയും വിധമാണ്
35 micrograms of alcohol in 100 millilitres of breath; or
80 milligrams of alcohol per 100 millilitres of blood; or
107 milligrams of alcohol per 100 millilitres of urine.
ഈ പരിധി കടക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ വിലക്കും,തടവ്ശിക്ഷയും 5,000 പൗണ്ട് വരെ പിഴയും വിധിക്കാം.
ഒരെണ്ണം അടിച്ചാലും കുഴപ്പമില്ല എന്ന തെറ്റായ ധാരണ
വണ്ടി ഓടിക്കുന്നതിനു മുന്‍പ് എത്ര സ്മാള്‍ അടിക്കാം ?? പലരും ഉന്നയിക്കുന്ന ചോദ്യമാണിത്.
പ്രായോഗികമായി പറഞ്ഞാല്‍ ഈ എണ്ണം കൃത്യമായി കണക്കു കൂട്ടാന്‍ കഴിയില്ല.ഓരോ വ്യക്തിയുടെയും പ്രായം,ആരോഗ്യം,മാനസിക സമ്മര്‍ദം,ഭാരം,പുരുഷനോ സ്ത്രീയോ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് മദ്യം നമ്മുടെ ശരീരത്തെ ബാധിക്കുന്നതില്‍ വ്യത്യാസം വരും. ചിലര്‍ ഒരു സ്മാള്‍ അടിച്ചാല്‍ പരിധി കടക്കുമെന്കില് മറ്റു ചിലര്‍ മൂന്നെണ്ണം അടിച്ചാലും പരിധിക്കു താഴെയായിരിക്കും.
ഏറ്റവും നല്ലത് അല്പം പോലും കഴിക്കതിരിക്കുന്നതാണ്.
മദ്യപിച്ചതിനു ശേഷം പ്രൊവിഷണല്‍ ലൈസന്‍സ് ഹോള്ഡറെക്കൊണ്ട് വണ്ടിയോടിപ്പിച്ചാല്
മദ്യപിച്ചതിനു ശേഷം പ്രൊവിഷണല്‍ ലൈസന്‍സ് ഉള്ള ഭാര്യയെക്കൊണ്ട് കാര്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക.വാഹനത്തിന്റെ ഇന്‍ ചാര്‍ജ് ആയ നിങ്ങള്ക്ക്ശിക്ഷ ലഭിക്കും.
ഭക്ഷണം കഴിക്കുന്നത് ആല്‍ക്കഹോള്‍ അംശം കുറയ്ക്കുമോ
മദ്യപിച്ചതിനു ശേഷം കാപ്പി കുടിക്കുന്നതോ,തണുത്ത വെള്ളത്തില്‍ കുളിക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ കൊണ്ട് ശരീരത്തിലെ ആല്‍ക്കഹോള്‍ അംശം കുറയില്ല.
പിറ്റേ ദിവസം കാലത്തെ വണ്ടിയോടിക്കല്
പാതിരാത്രി വരെ മദ്യപിച്ചതിനു ശേഷം പിറ്റേ ദിവസം പുലര്‍ച്ചെ ജോലിക്കു പോകുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങള്‍ പിടിക്കപ്പെട്ടെക്കാം.കാരണം രാവിലെ നിങ്ങളുടെ ശരീരത്തിലെ
ആല്‍ക്കഹോള്‍ അളവ് നിയമപരമായ പരിധിക്കു മുകളില്‍ ആയിരിക്കാം.നല്ല ആരോഗ്യമുള്ള കരള്‍ ഉള്ള ഒരാളുടെ ശരീരത്തില്‍ നിന്നും ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ഇല്ലാതാകാന്‍ ഒരു മണിക്കൂറെടുക്കും.സ്ഥിരം മദ്യപാനിയാനെങ്കില് ലിവര്‍ മദ്യ വിമുക്തമാകാന്‍ സമയം കൂടുതലെടുക്കും.
അതിനാല്‍ തലേ ദിവസത്തെ മദ്യപാനത്തിനു ശേഷം പുലര്‍ച്ചെയുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.
മദ്യം വ്യക്തിയെയും,കുടുംബത്തെയും നാടിനെയും നശിപ്പിക്കുന്ന മാരക വിപത്താണ്.അതിനാല്‍ മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല